കാ​ണി​ക്ക​വ​ഞ്ചി​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ
Friday, February 28, 2020 10:53 PM IST
എ​ട​ത്വ: ത​ല​വ​ടി തൃ​ക്കൈ ന​ര​സിം​ഹ മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ത​ല​വ​ടി കാ​രി​ക്കു​ഴി സ്വ​ദേ​ശി മാ​ത്തു​ക്കു​ട്ടി മ​ത്താ​യി​യാ (വാ​വ​ച്ച​ൻ-47) ണ് ​പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 25 നു ​ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ഉ​പ​ദേ​വ​ത​ക​ളു​ടെ മു​ന്പി​ൽ വ​ച്ചി​രു​ന്ന ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. നി​ര​വ​ധി മോ​ഷ​ണ​കേ​സ് പ്ര​തി​യാ​യ വാ​വ​ച്ച​നെ അ​ന്വ​ഷി​ച്ച് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ വാ​വ​ച്ച​ൻ വീ​ടു​വി​ട്ട് ഓ​ടി​യെ​ങ്കി​ലും പോ​ലീ​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ നി​ന്നും ചി​ല്ല​റ​ത്തു​ട്ടു​ക​ൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ വാ​വ​ച്ച​ൻ വീ​ടി​നു പു​റ​ത്തു​കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ വാ​വ​ച്ച​ൻ കു​റ്റം സ​മ്മ​തി​ച്ചു. പ​ണം എ​ടു​ത്ത​ശേ​ഷം കാ​ണി​ക്ക​വ​ഞ്ചി സ​മീ​പ​ത്തെ ആ​റ്റി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​താ​യി മൊ​ഴി​ന​ൽ​കി.
പു​ല​ർ​ച്ചെ ത​ന്ത്രി ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ക്ഷേ​ത്ര ഭ​ര​ണ​സ​മ​തി എ​ട​ത്വ സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ത​ല​വ​ടി ഗ​വ. എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ടെ ന​ട​ന്ന മോ​ഷ​ണ​വും പ്ര​തി സ​മ്മ​തി​ച്ചു.
ഇ​ന്ന​ലെ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി ക്ഷേ​ത്ര​ത്തി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും സ്കൂ​ളി​ലും എ​ത്തി​ച്ചി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത പ്ര​തി​യെ പി​ന്നീ​ട് റി​മാ​ന്‍​ഡ് ചെ​യ്തു. എ​ട​ത്വ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റ്യ​ൻ രാ​ജ്, ഗ്രേ​ഡ് എ​സ്ഐ ത​ങ്ക​രാ​ജ്, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, അ​ന​സ്, സ​നീ​ഷ്, വ​നി​ത പോ​ലീ​സ് മ​ഞ്ജു എ​ന്നി​വ​ർ അ​ന്വ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.