ഒ​ന്പ​തു​ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Friday, February 28, 2020 10:53 PM IST
ചേ​ര്‍​ത്ത​ല: ആ​ഡം​ബ​ര​കാ​റി​ല്‍ ക​ട​ത്തി കൊ​ണ്ടു​വ​ന്ന ഒ​മ്പ​തു​ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വു​മാ​യി ര​ണ്ടു​പേ​രെ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ വാ​ട​ക്ക​നാ​ല്‍ പൊ​ക്ക​ത്തു​വെ​ളി ഷെ​ബീ​ര്‍ (തേ​ങ്ങാ ഷെ​ബീ​ര്‍ -32), പാ​ല​ക്കാ​ട് പ​ട്ടാ​മ്പി പാ​റ​പ്പു​റ​ത്ത് അ​ബ്ദു​ള്‍ അ​സീ​സ് (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ജ്ഞാ​ത സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ തീ​ര​ദേ​ശ പാ​ത​യി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ഐ​ടി​സി ക​വ​ല​യ്ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.
ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്ന് ചേ​ര്‍​ത്ത​ല​യി​ലേ​ക്കു വ​ന്ന മാ​രു​തി സ്വി​ഫ്റ്റ് ഡി​സെ​യ​ര്‍ കാ​റി​ന്‍റെ പി​ന്‍​സീ​റ്റ് ഇ​ള​ക്കി​മാ​റ്റി 11 ചാ​ക്കു​ക​ളി​ലാ​യി 17,000 ഓ​ളം പാ​യ്ക്ക​റ്റ് ഹാ​ന്‍​സ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പാ​ല​ക്കാ​ട്, ത​മി​ഴ്നാ​ട്, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു ശേ​ഖ​രി​ക്കു​ന്ന ഹാ​ന്‍​സ് ഇ​വ​ര്‍ പാ​ല​ക്കാ​ട് നി​ന്നു വാ​ങ്ങി ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ല്പ​ന ന​ട​ത്തു​കാ​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് മാ​രാ​രി ബീ​ച്ചി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട യു​വാ​ക്ക​ളി​ല്‍ നി​ന്നു പോ​ലീ​സ് ഹാ​ന്‍​സ് ക​ണ്ടെ​ത്തി. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ എ​സ്എ​ന്‍ കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള അ​ഖി​ലാ​ണ് ന​ല്‍​കി​യ​തെ​ന്ന വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​തോ​ടെ 30 പാ​ക്ക​റ്റ് ഹാ​ന്‍​സ് ക​ണ്ടെ​ടു​ത്തു. അ​ഖി​ലി​ന് ഹാ​ന്‍​സ് എ​ത്തി​ച്ചു ന​ല്‍​കു​ന്ന ഇ​സ്മ​യി​ലി​നെ പി​ടി​കൂ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 900 പാ​ക്ക​റ്റ് ഹാ​ന്‍​സും ക​ണ്ടെ​ടു​ത്തു. ഇ​യാ​ളി​ല്‍ നി​ന്നാ​ണ് മൊ​ത്ത​ക​ച്ച​വ​ട​ക്കാ​രാ​യ ഷെ​ബീ​റി​നെ​യും അ​ബ്‌​ദു​ള്‍ അ​സീ​സി​നെ​യും കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തെ​ന്ന് എ​സ്ഐ ടോ​ള്‍​സ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട​തി​യി​ൽ എ​ത്തി​ച്ച് റി​മാ​ൻ​ഡ് ചെ​യ്തു. ഗ്രേ​ഡ് എ​സ്ഐ വി​നോ​ഷ്, എ ​എ​സ്ഐ​മാ​രാ​യ സു​നി​ല്‍​കു​മാ​ര്‍, മ​ധു, സി​പി​ഒ അ​ഗ​സ്റ്റി​ന്‍, വി​നോ​ദ്, ശ്യാം ​എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.