ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Friday, February 28, 2020 10:53 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പോ​ളി​യോ വി​മു​ക്ത​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് ഇ​പ്പോ​ഴും പോ​ളി​യോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളി​ലേ​ക്കു​ള്ള പ്ര​ച​ര​ണ​ജാ​ഥ​യ്ക്ക് ആ​ല​പ്പു​ഴ​യി​ൽ വി​വി​ധ റോ​ട്ട​റി ക്ല​ബു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. പ​ട്ട​ണ​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ ജാ​ഥ​യെ വ​ര​വേ​റ്റു. അ​സി. ഗ​വ​ർ​ണ​ർ കെ. ​ലാ​ൽ​ജി, വി​ജ​യ​ല​ക്ഷ്മി നാ​യ​ർ, സു​നി​ൽ​കു​മാ​ർ, കെ. ​ചെ​റി​യാ​ൻ, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, സി​നോ വി​ജ​യ​രാ​ജ്, മ​ഹാ​ദേ​വ​ൻ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, സു​വി വി​ദ്യാ​ധ​ര​ൻ, ജോ​ണ്‍ കു​ര്യ​ൻ, കേ​ണ​ൽ സി. ​വി​ജ​യ​കു​മാ​ർ, കെ. ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.