ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Friday, February 28, 2020 10:53 PM IST
ആ​ല​പ്പു​ഴ: പെ​ൻ​ഷ​ൻ​മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പെ​ൻ​ഷ​ൻ കു​ടി​ശി​ക തീ​ർ​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ അ​യ്യാ​യി​രം രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ് പീ​പ്പി​ൾ​സ് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ർ. ശ​ങ്ക​ർ കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ വി.​ടി. പ്ര​സ​ന്ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ഭ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​നി​ൽ വെ​റ്റി​ല​ക്ക​ണ്ടം, മോ​ബി​ൻ മു​ഹ​മ്മ, എം.​കെ. സ​ഹ​ദേ​വ​ൻ, സി​ദ്ധാ​ർ​ഥ​ൻ, മ​ഹേ​ശ്വ​രി, ബി​ജു, സു​രേ​ഷ് പ്ര​സാ​ദ്, കെ. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.