ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ത്തി​ലെ വി​വേ​ച​നം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ബിഷപ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Friday, February 28, 2020 10:51 PM IST
കാ​യം​കു​ളം: ജ​ന​ങ്ങ​ൾ​ക്കു തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം ഒ​രു വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​യി നി​ഷേ​ധി​ക്കു​ന്ന വി​വേ​ച​ന​പ​ര​മാ​യ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​ജോ​ഷ്വോ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ പൗ​രാ​വ​കാ​ശ​വേ​ദി അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് ആ​രം​ഭി​ച്ച ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​രാ​വു​ക​ൾ എ​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ര​മോ​ന്ന​ത നീ​തി​പീ​ഠം നി​ല​കൊ​ള്ളു​ന്ന സ്ഥ​ല​ത്ത് മ​നു​ഷ്യ​കു​രു​തി ന​ട​ക്കു​ന്പോ​ൾ മാ​നി​ഷാ​ദ എ​ന്നു പ​റ​യാ​ൻ രാ​ജ്യ​സ്നേ​ഹി​ക​ളാ​യ ജ​ന​ത ഉ​യ​ർ​ന്നു​വ​ര​ണം. എ​ല്ലാ​വ​രെ​യും തു​ല്യ​രാ​യി ക​ണ്ട സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ വാ​ക്കു​ക​ളെ ഭ​ര​ണ​കൂ​ടം മ​റ​ക്കു​ക​യാ​ണ്. പീ​ഡി​ത​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ രാ​ജ്യ​പാ​ര​ന്പ​ര്യ​മാ​ണ് ന​മു​ക്കു​ള്ള​ത്. അ​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തെ​റ്റു​ക​ളെ തി​രു​ത്തി​ക്കാ​ൻ യോ​ജി​ച്ച ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഡോ. ​ജോ​ഷ്വോ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പെ​ന്പി​ളൈ ഒ​രു​മ നേ​താ​വ് ഗോ​മ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു . ആ​ക്ടി​വി​സ്റ്റ് വി​നീ​ത വി​ജ​യ​ൻ സ​മ​ര സ​ന്ദേ​ശം ന​ൽ​കി. പ്ര​ഫ. എ. ​ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ള​സീ​ധ​ര​ൻ പ​ള്ളി​ക്ക​ൽ, എ​സ്. അ​ബ്ദു​ൽ നാ​സ​ർ, മി​നി ഇ​സ്‌​ലാ​ഹി​യ, എ​ൻ. അ​നി​ൽ​കു​മാ​ർ, എ​സ്. മു​ജീ​ബ്റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.