ജി​ല്ല​യി​ലെ ആ​ദ്യ ബ​ഗ്ഗി ആം​ബു​ല​ൻ​സ് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി
Friday, February 28, 2020 10:51 PM IST
മാ​വേ​ലി​ക്ക​ര: ജി​ല്ല​യി​ലെ ആ​ദ്യ ബ​ഗ്ഗി ആം​ബു​ല​ൻ​സ് മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ അ​ഡ്മി​റ്റാ​കു​ന്പോ​ൾ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യിൽ ത​ന്നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​ണ് ഈ ​ആം​ബു​ല​ൻ​സ്.
ബ​ഗ്ഗി ആം​ബു​ല​ൻ​സ് ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ​യും സം​സ്ഥാ​ന​ത്തു ര​ണ്ടാ​മ​ത്തെ​യു​മാ​ണ്. എം​എ​ൽ​എ​യു​ടെ നി​യ​മ​സ​ഭ മ​ണ്ഡ​ലം പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ നി​ന്നും 54,0000 രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഇ​ല​ക്‌​ട്രി​ക് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​ല അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി. ​വി​ശ്വ​ൻ, ജേ​ക്ക​ബ് ഉ​മ്മ​ൻ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഷൈ​നി തോ​മ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജി​തേ​ഷ്, ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു