ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം
Friday, February 28, 2020 10:51 PM IST
മാവേലിക്കര: കും​ഭ​ഭ​ര​ണി പ്ര​മാ​ണി​ച്ച് ഇ​ന്ന് ചെ​ട്ടി​കു​ള​ങ്ങ​ര​യി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ കെ​ട്ടു​കാ​ഴ്ച​ക​ൾ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രു​ന്ന​തു​വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്ന് ചെ​ട്ടി​കു​ള​ങ്ങ​ര വ​ഴി കാ​യം​കു​ള​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ടി​യൂ​രി​ൽ നി​ന്ന് തി​രി​ഞ്ഞ് ഈ​രേ​ഴ, കൊ​യ്പ​ള്ളി​കാ​രാ​ഴ്മ, ഒ​ന്നാം​കു​റ്റി വ​ഴി പോ​ക​ണം.​കാ​യം​കു​ള​ത്തു നി​ന്ന് ത​ട്ടാ​ര​ന്പ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ത്തി​യൂ​ർ, ക​ണ്ണ​മം​ഗ​ലം, ക​രി​പ്പു​ഴ വ​ഴി പോ​ക​ണം.​ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്‍റെ 500 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഈ​രേ​ഴ കൊ​ച്ചാ​ൽ​ത്ത​റ​മു​ക്കി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ക​ട​ത്തി​വി​ടൂ. ക്ഷേ​ത്ര​ത്തി​നു തെ​ക്ക് വ​ശ​മു​ള്ള ദേ​വ​സ്വം കെ​ട്ടി​ട​ത്തി​ൽ മെ​ഡി​ക്ക​ൽ കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കും. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സേ​വാ​ഭാ​ര​തി​യു​ടെ​യും സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​ന​വു​മു​ണ്ടാ​കും.