തീ​ര​വാ​സി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളെ കു​റി​ച്ച് ആ​ശ​ങ്ക​വേ​ണ്ടെ​ന്ന്
Thursday, February 27, 2020 11:03 PM IST
ആ​ല​പ്പു​ഴ : തീ​ര​പ​രി​പാ​ല​ന വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​ര​വാ​സി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളെ കു​റി​ച്ച് ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. തീ​ര​വാ​സി​ക​ളു​ടെ ഭ​വ​ന സം​ര​ക്‌​ഷ​ണാ​ർ​ഥം വേ​ണ്ട​തൊ​ക്കെ ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ദ്ദം​ഹ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ലി​ന്‍റെ നി​വേ​ദ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ നി​വേ​ദ​ന സം​ഘ​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്കി​യ​ത്. ധ​ന മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്, ഫി​ഷ​റീ​സ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​രും തീ​ര​വാ​സി​ക​ളു​ടെ ഭ​വ​ന സം​ര​ക്‌​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ചു.
സു​പ്രീം കോ​ട​തി​യി​ൽ നി​ന്ന് അ​ധി​ക​സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ക, കേ​ര​ള പ​ഞ്ചാ​യ​ത്തു കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ത്തി​ൽ താ​ല്കാ​ലി​ക ഇ​ള​വ് അ​നു​വ​ദി​ക്കു​ക, ജി​ല്ലാ​ത​ല സ​മി​തി​ക​ളു​ടെ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ക, 2019 -ലെ ​വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്കു​ന്ന​തു​വ​രെ ഇ​പ്പോ​ൾ ത​യാ​റാ​ക്കി​യ പ​ട്ടി​ക മ​ര​വി​പ്പി​ക്കു​ക, പാ​ര​ന്പ​ര്യ തീ​ര​ദേ​ശ​വാ​സി​ളെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക, ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ക ജി​ല്ലാ​ത​ല സ​മി​തി​ക​ളി​ൽ തീ​ര​വാ​സി​ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ. തോ​മ​സു​കു​ട്ടി, കു​ഞ്ഞ​ച്ച​ൻ, ഹാ​രി​സ് പ​ന​ക്ക​ൽ, ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ‌​വീ​ട്ടി​ൽ, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി എ​ന്നി​വ​ർ നി​വേ​ദ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.