അ​സാ​പ് റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ല്‍
Thursday, February 27, 2020 11:02 PM IST
ചേ​ര്‍​ത്ത​ല: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​യ അ​സാ​പ്പി​ന്‍റെ (അ​ഡീ​ഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാം) ജി​ല്ലാ​ത​ല പ​രി​ശീ​ല​നം അ​സാ​പ് റീ​ബൂ​ട്ട് കേ​ര​ള ഹാ​ക്ക​ത്തോ​ണ്‍ നൈ​പു​ണ്യ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍ ഇ​ന്നു മു​ത​ല്‍ മാ​ര്‍​ച്ച് ഒ​ന്നു​വ​രെ ന​ട​ക്കും.
ജി​ല്ല​യി​ലെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്ള​തും കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്ര​ധാ​ന വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​വു​മാ​യ​തു​കൊ​ണ്ടാ​ണ് ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഭ​ക്ഷ്യ വ​കു​പ്പി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും 30 ഓ​ളം ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. ഭ​ക്ഷ്യ​വ​കു​പ്പി​ലെ പ്ര​സ​ക്ത​മാ​യ ആ​റു​പ്ര​ശ്‌​ന​ങ്ങ​ളാ​യി​രി​ക്കും 36 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഹാ​ക്ക​ത്തോ​ണി​ല്‍ ച​ര്‍​ച്ച​ചെ​യ്ത് സാ​ങ്കേ​തി​ക​പ​രി​ഹാ​രം കാ​ണു​ക. കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​റും പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​ബൈ​ജു ജോ​ര്‍​ജ് പൊ​ന്തേ​മ്പി​ള്ളി, അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ല്ല​റ​യ്ക്ക​ല്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​വി​ഷ്ണു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കും.