തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം
Thursday, February 27, 2020 11:02 PM IST
ചേ​ർ​ത്ത​ല: ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട വി​ശു​ദ്ധ അ​ന്തോ​ണീ​സ് പു​ണ്യ​വാ​ളാ​ന്‍റെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണ​ത്തി​ന് അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി. അ​ർ​ത്തു​ങ്ക​ൽ ബ​സ​ലി​ക്ക റെ​ക്ട​റും വി​കാ​രി​യു​മാ​യ ഫാ.​ക്രി​സ്റ്റ​ഫ​ർ.​എം.​അ​ർ​ഥ​ശേ​രി​ൽ, ഫാ. ​ജെ​ൽ​ഷി​ൻ ജോ​സ​ഫ്, ഫാ.​ഗ്ലെ​ൻ ഫേ​ബ​ർ, ഫാ.​ജോ​സ് പി​ട്ടാ​പ്പ​ള്ളി എ​ന്നി​വ​രും തീ​ർ​ത്ഥാ​ട​ക​രും ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഉൗ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ് ന​ല്കി.
തി​രി​ശേ​ഷി​പ്പി​നെ അ​നു​ഗ​മി​ച്ച ഫ്രാ​ൻ​സി​സ്ക​ൻ ക​ണ്‍​വെ​ൻ​ഞ്ചൊ​ൽ സ​ന്യ​സ്ത​സ​ഹോ​ദ​ര​ങ്ങ​ളെ​യും പ്ര​യാ​ണ​ത്തെ അ​നു​ഗ​മി​ച്ച​വ​രെ​യും ദേ​വ​ലാ​യ​ത്തി​ലേ​യ്ക്ക് ആ​ന​യി​ച്ചു. തു​ട​ർ​ന്ന് ഫ്രാ​സി​സീ​സ്ക​ൻ സ​ഭാം​ഗ​മാ​യ ഫാ. ​മ​രി​യ​ദാ​സ് ഇ​റ്റ​ലി​യി​ലെ പാ​ദു​വാ​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സ് പു​ണ്യ​വാ​ള​നെ​കു​റി​ച്ചും തി​രു​ശേ​ഷി​പ്പി​ന്‍റെ പ്ര​സ​ക്തി​യെ കു​റി​ച്ചും ദൈ​വ​ജ​ന​ത്തെ ഉ​ദ്ബോ​ധി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ വൈ​ദി​ക​സ​മൂ​ഹ​വും സ​ന്യ​സ്ത​സ​മൂ​ഹ​വും പ​ങ്കു​ചേ​ർ​ന്നു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്കു​ശേ​ഷം ന​ട​ന്ന തി​രു​ശേ​ഷി​പ്പ് വ​ന്ദ​ന​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​ര​ത്തോ​ടെ തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ച പേ​ട​ക​വും പു​ണ്യ​വാ​ള​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​തി​യി​ലെ മ​ണി​മ​ല​യി​ലേ​യ്ക്ക് യാ​ത്ര​യാ​യി.