കെ​എ​ൽ​എം പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
Thursday, February 27, 2020 11:02 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ പാ​റേ​ൽ​പ​ള്ളി മൈ​താ​ന​ത്ത് ന​ട​ത്തും. കെ​എ​ൽ​എം കു​ടും​ബം ഒ​ന്നാ​യി പ്രാ​ർ​ഥി​ക്കു​ക, വ​ച​നം ശ്ര​വി​ക്കു​ക, വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ക്കു​ക, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ജി​നോ പു​ന്ന​മ​റ്റം, ഫാ. ​ഷാ​ർ​ലോ ഏ​ഴാ​നി​ക്കാ​ട്ട് എ​ന്നി​വ​ർ വ​ച​ന പ്ര​ഘോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ആ​രാ​ധ​ന​യോ​ടു​കൂ​ടി 3.30 ന് ​സ​മാ​പി​ക്കു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തു​ന്ന​വ​ർ എ​സ്ബി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നം, എ​സ്‌​വി​ഡി സെ​മി​നാ​രി മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യേ​ണ്ട​താ​ണ്. ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​താ​യി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ അ​റി​യി​ച്ചു.