വ​സ്തു നി​കു​തി ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​യ്ക്കാം
Thursday, February 27, 2020 11:02 PM IST
ആ​ല​പ്പു​ഴ: 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷം വ​സ്തു നി​കു​തി കു​ടി​ശി​ക​യ​ട​ക്കം ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ച്ച് 31 വ​രെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഉ​പ​ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​സ്തു നി​കു​തി, തൊ​ഴി​ൽ നി​കു​തി, ലൈ​സ​ൻ​സ് ഫീ​സ് എ​ന്നി​വ സം​ബ​ന്ധി​ച്ച പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യി ഹെ​ൽ​പ് ഡെ​സ്കു​ക​ളും ആ​രം​ഭി​ച്ചു. ഫോ​ണ്‍: 0477 2252784, 9495758941.