ചെ​യ​ർ​മാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ, ഭ​ര​ണ​പ​ക്ഷ ക​ക്ഷി​ക​ൾ മ​റ്റൊ​രു ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു
Thursday, February 27, 2020 11:00 PM IST
ആ​ല​പ്പു​ഴ: അ​ഴി​മ​തി ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ കൗ​ണ്‍​സി​ൽ ഹാ​ൾ ഉ​പ​രോ​ധി​ച്ചു. ഭ​ര​ണ​പ​ക്ഷ ക​ക്ഷി​ക​ൾ മ​റ്റൊ​രു ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു. യോ​ഗം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചും മി​നി​ട്സ് കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ​യും ഉ​പ​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഉ​ച്ച​വ​രെ തു​ട​ർ​ന്നു. അ​ജ​ണ്ട വ​ലി​ച്ചു​കീ​റി എ​റി​ഞ്ഞ് ബി​ജെ​പി അം​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൂ​ടി​യ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ 65 അ​ജ​ണ്ട​ക​ൾ പാ​സാ​ക്കി​യെ​ന്നു ഭ​ര​ണ​പ​ക്ഷം അ​വ​കാ​ശ​പ്പെ​ട്ടു.

ബീ​ച്ചി​ൽ ന​ട​ത്തി​യ സ​മു​ദ്ര​പ്ര​ദ​ർ​ശ​ന​ത്തി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചെ​യ​ർ​മാ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷം ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന മു​ദ്ര​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മു​ക​ളി​ല​ത്തെ നി​ല​യി​ലെ ഗോ​വ​ണ​പ്പ​ടി​ക​ളി​ൽ കു​ത്തി​യി​രി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. കു​റ​ച്ച് ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ക​യ​റി​യ​തി​ന് ശേ​ഷ​മാ​ണ് പ്ര​തി​പ​ക്ഷം വ​ഴി​ത​ട​സ​പെ​ടു​ത്തി കു​ത്തി​യി​രു​ന്ന​ത്.

കൂ​ടു​ത​ൽ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ​ക്കും ചെ​യ​ർ​മാ​നും ഹാ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​പ​ക്ഷം താ​ഴ​ത്തെ നി​ല​യി​ലെ ഒ​രു മു​റി​യി​ൽ കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്നു. 25 അം​ഗ​ങ്ങ​ൾ ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ട് സ്വ​ത​ന്ത്ര​രും ര​ണ്ട് പി​ഡി​പി അം​ഗ​ങ്ങ​ളും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ പി​ന്തു​ണ​ച്ച് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭാ കെ​ട്ടി​ട​ത്തി​ൽ എ​വി​ടെ​വേ​ണ​മെ​ങ്കി​ലും നി​യ​മ​പ്ര​കാ​രം യോ​ഗം ചേ​രാ​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​യോ​ഗം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

കൗ​ണ്‍​സി​ലി​ന്‍റെ ഹാ​ജ​ർ​ബു​ക്കി​ൽ മു​ക​ളി​ല​ത്തെ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ അ​ക​പ്പെ​ട്ട​വ​ർ ഒ​പ്പി​ട്ടി​രു​ന്നി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ ത​ന്നി​ഷ്ട​പ്ര​കാ​രം തോ​ന്നി​യി​ട​ത്ത് യോ​ഗം ന​ട​ത്തി​യെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മി​നി​ട്ട് ബു​ക്ക്സ് കാ​ണി​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യെ​യും പ്ര​തി​പ​ക്ഷം ഉ​പ​രോ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

രാ​ജി സ​മ​ര​ങ്ങ​ളെ തു​ട​ർ​ന്ന് നാ​ളു​ക​ളാ​യി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ചേ​ർ​ന്നി​രു​ന്നി​ല്ല. അ​തി​നാ​ൽ ഒ​ട്ടേ​റെ അ​ജ​ണ്ട​ക​ൾ പാ​സാ​ക്കാ​നു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച 65 അ​ജ​ണ്ട​ക​ളാ​ണ് കൗ​ണ്‍​സി​ൽ മു​ന്നോ​ട്ട് വ​ച്ച​ത്. അ​ജ​ണ്ട​ക​ൾ എ​ല്ലാം കൗ​ണ്‍​സി​ൽ യോ​ഗം പാ​സാ​ക്കി. യോ​ഗം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ബി​ജെ​പി അം​ഗ​ങ്ങ​ൾ മു​റി​ക്കു​ള്ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. അ​ജ​ണ്ട വ​ലി​ച്ചു​കീ​റി എ​റി​ഞ്ഞ് മു​ദ്ര​വാ​ക്യം വി​ളി​ച്ച ബി​ജെ​പി അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ ച​ട്ട​പ്ര​കാ​ര​മ​ല്ല ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തേി​ഷ​ധം ക​ന​ത്ത​പ്പോ​ഴാ​ണ് കൗ​ണ്‍​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ അ​ഴി​മ​തി​യെ സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി നീ​രി​ക്ഷ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പ്ര​മേ​യം യോ​ഗ​ത്തി​ൽ പാ​സാ​ക്കി. അ​ടു​ത്ത​ദി​വ​സം ത​ന്നെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള​പ​ദ്ധ​തി, അ​റ​വു​ശാ​ല, ഇ​എം​എ​സ് സ്റ്റേ​ഡി​യം, ടൗ​ണ്‍​ഹാ​ളി​ന്‍റ പു​ന​രു​ദ്ധാ​ര​ണം തു​ട​ങ്ങി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ കേ​സു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ്ര​മേ​യ​മാ​ണ് യോ​ഗ​ത്തി​ൽ പാ​സാ​യ​ത്. സ​മ​രം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു.