സം​യോ​ജി​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്കു തു​ട​ക്കം
Thursday, February 27, 2020 11:00 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള​ള എ​റ​ണാ​കു​ളം ഫീ​ൽ​ഡ് ഒൗ​ട്ട് റീ​ച്ച് ബ്യൂ​റോ​യു​ടെ സം​യോ​ജി​ത ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ചേ​ർ​ത്ത​ല കു​റു​പ്പ​ൻ​കു​ള​ങ്ങ​ര ശ്രീ ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഭ മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ജി.​ഹ​രി​ക്കു​ട്ട​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​രം ഫി​ലിം​സ് ഡി​വി​ഷ​ൻ സീ​നി​യ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ കെ. ​വേ​ണു​ഗോ​പാ​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യു.​സു​രേ​ഷ് കു​മാ​ർ, കേ​ന്ദ്ര ഫീ​ൽ​ഡ് എ​ക്സി​ബി​ഷ​ൻ ഓ​ഫീ​സ​ർ എ​ൽ.​സി. പൊ​ന്നു​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് സ്വ​ച്ച് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും ശു​ചി​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ശു​ചി​ത്വ മി​ഷ​ൻ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ വേ​ണു​ഗോ​പാ​ൽ ക്ലാ​സെ​ടു​ത്തു. ഇ​തേ വി​ഷ​യ​ത്തെ മു​ൻ​നി​ർ​ത്തി തി​രു​വ​ന​ന്ത​പു​രം ഫി​ലിം​സ് ഡി​വി​ഷ​ന്‍റെ സി​നി​മ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് കേ​ന്ദ്ര സോം​ഗ് ആ​ന്‍റ് ഡ്രാ​മാ ഡി​വി​ഷ​ൻ ക​ലാ​കാ​ര​ൻ കൊ​ല്ലം ആ​ർ.​സി. ബോ​സി​ന്‍റെ മാ​ജി​ക് ഷോ​യും ന​ട​ക്കും.