ജ​ല​യാ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന നാ​ളെ
Thursday, February 27, 2020 11:00 PM IST
ആ​ല​പ്പു​ഴ: സ​ർ​വേ, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ജ​ല​യാ​ന​ങ്ങ​ൾ കെ​ഐ​വി നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ച് ആ​ല​പ്പു​ഴ പോ​ർ​ട്ട് ഓ​ഫ് ര​ജി​സ്ട്രി​യി​ൽ 2018ൽ ​നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​യി​ൽ യ​ഥാ​സ​മ​യ​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കാ​തി​രു​ന്ന യാ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു യ​ഥാ​ർ​ഥ ഉ​ട​മ ജ​ല​യാ​നം സ​ഹി​തം നാ​ളെ രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ ഫി​നി​ഷി​ങ്ങ് പോ​യി​ന്‍റി​ന് സ​മീ​പം ഹാ​ജ​രാ​ക​ണം.
ഈ ​നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത അ​പേ​ക്ഷ​ക​ൾ ഇ​നി​യൊ​ര​റി​യി​പ്പി​ല്ലാ​തെ നി​ര​സി​ക്കു​ന്ന​താ​ണെ​ന്നും വെ​സ​ൽ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കു​ന്ന​തി​ന് ഇ​നി​യൊ​ര​വ​സ​രം ന​ൽ​കു​ന്ന​ത​ല്ലെ​ന്നും തു​റ​മു​ഖ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.