പ​ത്തുല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ കു​ട്ടി
Thursday, February 27, 2020 11:00 PM IST
ത​ഴ​ക്ക​ര: പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ത്ത് ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. ത​ഴ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​യാ​ർ താ​ന്നി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് 86 ല​ക്ഷം കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. അ​തി​ൽ 22 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ വീ​ടു​ക​ളി​ൽ ല​ഭ്യ​മാ​യു​ള്ള​ത്. ബാ​ക്കി​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലേ​ക്കും ക​ണ​ക്ഷ​ൻ എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ജ​ല ദൗ​ർ​ല​ഭ്യം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി​ക​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​നാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​മ്യൂ​ണി​റ്റി മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി ന​മ്മു​ടെ നാ​ട്ടി​ലും പ്ര​യോ​ഗി​ക​മാ​ക്കാ​വു​ന്ന​താ​ണ്. ക​മ്മ്യൂ​ണി​റ്റി മൈ​ക്രോ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ കു​റ​ഞ്ഞ ജ​ലം ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ കൃ​ഷി ചെ​യ്ത് ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​വേ​ലി​ക്ക​ര എം​എ​ൽ​എ ആ​ർ. രാ​ജേ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ 2000ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു പ്ര​സാ​ദ്, ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല സ​തീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​രു​ദ്ധ​ൻ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി.​വി. സു​നി​ൽ​കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ജേ​ക്ക​ബ് ഉ​മ്മ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ട് എ​ൻ​ജി​നീ​യ​ർ വി.​കെ. പ്ര​കാ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണാ​ട്ടു​മോ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യും ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ച്ച​യാ​യു​ള്ള പൈ​പ്പ് പൊ​ട്ട​ൽ ഒ​ഴി​വാ​ക്കാ​ൻ പ്ര​ഷ​ർ വാ​ൽ​വ് ഘ​ടി​പ്പി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ആ​ർ രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ യു​ടെ മ​ണ്ഡ​ല വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 29 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ 2000ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​കും. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ നാലു ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലെ ര​ണ്ടു പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ച്ച​താ​യി എം​എ​ൽ​എ ആ​ർ. രാ​ജേ​ഷ്.