ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് നൈ​പു​ണ്യ​യി​ലെ ഭ​ക്ഷ്യ​മേ​ള
Wednesday, February 26, 2020 10:58 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​മേ​ള ശ്ര​ദ്ധേ​യ​മാ​യി. കേ​ര​ള​ത്തി​ന്‍റെ ത​ന​തു വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം മ​ല​യാ​ളി​ക​ളു​ടെ തീ​ൻ​മേ​ശ​ക​ളി​ൽ തീ​രെ സു​പ​രി​ചി​ത​മ​ല്ലാ​ത്ത മ​റു​നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ മേ​ള​യ്ക്കു കൊ​ഴു​പ്പേ​കി. ആ​ലു​ചി​ക് ടി​ക്ക, മു​റു​ക്ക് മ​സാ​ല, ബീ​ഫ് ബി​ണ്ടാ​സ്, വാ​ർ​ക്കി പ​റാ​ട്ട, ച​ന ത​വ ബു​ൾ, ന​വ​ര​ത്ന കു​റു​മ, പ​ട്ടേ​പ്പ​ർ മ​ച്ചാ​ലെ, ക​ശ്മീ​രി വൈ​റ്റ് ജു​വ​ൽ തു​ട​ങ്ങി രു​ചി​പ്പെ​രു​മ​യി​ൽ പേ​രു​കേ​ട്ട ഉ​ത്ത​ര​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ മേ​ള​യെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കി. മ​ന​സി​നെ കീ​ഴ​ട​ക്കി​യ വി​ഭ​വ​ങ്ങ​ളു​ടെ പേ​രി​നെ​ക്കാ​ളു​പ​രി അ​വ​യു​ടെ രു​ചി​ക്കൂ​ട്ടു​ക​ൾ അ​ന്വേ​ഷി​ച്ച​റി​യാ​നാ​യി​രു​ന്നു ഭ​ക്ഷ്യ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ജ​ന​ങ്ങ​ൾ ശ്ര​മി​ച്ച​ത്.

ഭ​ക്ഷ്യ​മേ​ള ദേ ​പു​ട്ട് റ​സ്റ്റ​റ​ന്‍റ് കോ​ർ​പ​റേ​റ്റ് ഷെ​ഫ് സി​നോ​യ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് എ​ക്സി​ക്യൂട്ടീ​വ് ഡ​യ​റ​ക്‌​ട​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ബൈ​ജു പൊ​ന്തേ​ന്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​റ​യ്ക്ക​ൽ, അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ ജോ​ണ്‍, ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.