ഉ​പ​സ​മി​തി ചേ​ർ​ന്നു
Wednesday, February 26, 2020 10:58 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളകോ​ണ്‍​ഗ്ര​സ്-​എം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി അ​ധ്യ​ക്ഷ​നാ​യു​ള്ള ഉ​പ​സ​മി​തി കു​ട്ട​നാ​ട്ടി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചു. കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​മു​ള്ള കേ​ര​ളകോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന-​ജി​ല്ലാ-​നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം സ്വീ​ക​രി​ച്ച​ത്. യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന വി​വി​ധ പേ​രു​ക​ൾ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു കൈ​മാ​റു​മെ​ന്നും തു​ട​ർ​ന്ന് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ പ​റ​ഞ്ഞു.
ച​ര​ൽ​ക്കു​ന്നി​ൽ ചേ​ർ​ന്ന കേ​ര​ളകോ​ണ്‍​ഗ്ര​സ്്-​എം സം​സ്ഥാ​ന നേ​തൃ​ക്യാ​ന്പാ​ണ് കു​ട്ട​നാ​ട് തെ​രെ​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ഉ​പ​സ​മി​തി​ക്കു രൂ​പം ന​ൽ​കി​യ​ത്. രാ​മ​ങ്ക​രി മെ​മ്മ​റി ഹോ​ട്ട​ലി​ൽ നടന്ന യോ​ഗ​ത്തി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, ഉ​പ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് എം. ​പു​തു​ശേ​രി, വി.​ടി. ജോ​സ​ഫ്, വി.​സി. ഫ്രാ​ൻ​സി​സ്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് നാ​രാ​യ​ണ്‍, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ജി എം. ​തോ​മ​സ്, സ്റ്റി​യ​റിം​ഗ് ക​മ്മ​ിറ്റിയം​ഗം ജെ​ന്നിം​ഗ്സ് ജേ​ക്ക​ബ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ത്രോ​സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു ലൂ​ക്കോ​സ്, ഡോ.​ഷാ​ജോ ക​ണ്ട​ക്കു​ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.