ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന്
Wednesday, February 26, 2020 10:58 PM IST
അ​ന്പ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഏ​ഴാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് അ​ന്പ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​വാ​സു​ദേ​വ​ൻ പി​ള്ള, ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തി​ന് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​വാ​സു​ദേ​വ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ത​ന്പു​രാ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​വി. അം​ബു​ജാ​ക്ഷ​ൻ, ടി. ​അ​ശോ​ക് കു​മാ​ർ, പി.​എ​ൻ. അ​രു​ണ്‍ ച​ന്ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ ബാ​ധ്യ​ത സ​ർ​ക്കാ​ർ നേ​രി​ട്ട് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ സ​ഹ​ക​ര​ണ ക​ണ്‍​സോ​ർ​ഷ്യം മു​ഖേ​ന ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം. 2005 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. പെ​ൻ​ഷ​ൻ തു​ക ല​ഭി​ക്കാ​നാ​യി നി​ത്യ​വും സ​മ​രം ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. അ​ഞ്ചു​മാ​സം വ​രെ പെ​ൻ​ഷ​ൻ കി​ട്ടാ​ത്ത സ്ഥി​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്ക​ണം. ഈ ​ആ​വ​ശ്യ​ങ്ങ​ളും ഇ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും. 175 ഓ​ളം പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.