അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞുതാ​ഴ്ന്നു
Wednesday, February 26, 2020 10:49 PM IST
എ​ട​ത്വ: ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ൾ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ ത​ല​വ​ടി ഗ​വ. ഹൈ​സ്കൂ​ളി​നു മു​ൻ​വ​ശം പ​ന്പാ​ന​ദി​ക്കു കു​റു​കെ നി​ർ​മി​ച്ചി​രു​ന്ന ആം​ബു​ല​ൻ​സ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. പാ​ല​വും റോ​ഡും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന ഭാ​ഗ​ത്തെ ടാ​റിം​ഗ് അ​ട​ർ​ന്ന് വി​ട​വു​ക​ൾ രൂ​പ​പ്പെ​ട്ടു.

കു​ത്ത​നെ​യു​ള്ള പാ​ല​ത്തി​നു വ​ട​ക്കേ ക​ര​യി​ലേ​ക്കു ചെ​റു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യാ​ൽ വി​ട​വി​ൽ പ​തി​ച്ച് അ​പ​ക​ടം സം​ഭ​വി​ക്കും. നാ​ലു പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 2018-ലെ ​പ്ര​ള​യ​ത്തോ​ടെ പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞ് പാ​ല​ത്തി​നു സാ​ര​മാ​യി കേ​ടു​പ​റ്റി​യ​താ​ണ്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ല​വും അ​പ്രോ​ച്ച് റോ​ഡും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന ഭാ​ഗ​ത്തെ വി​ട​വ് ക​ണ്ടു​തു​ട​ങ്ങി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക​കം വി​ള്ള​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ല​ത്തി​നു ത​ക​ർ​ച്ച നേ​രി​ടു​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി, ത​ല​വ​ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ, സ​ബ് പോ​സ്റ്റോ​ഫീ​സ്, വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി സ​ർ​ക്കാ​ർ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. നൂ​റു ക​ണ​ക്കി​നു സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഈ ​പാ​ല​ത്തി​ലൂ​ടെ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന​ത്. അ​റ്റ​കു​റ്റ​പ​ണി പൂ​ർ​ത്തി​യാ​ക്കി അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.