ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഡെ​വി​ൾ: നാ​ലു​യു​വാ​ക്ക​ൾ​ പി​ടി​യി​ൽ
Wednesday, February 26, 2020 10:49 PM IST
ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക്ഡെ​വി​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് പാ​യ്ക്ക​റ്റു​ക​ളു​മാ​യി നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. വ​ണ്ടാ​നം പു​തു​വ​ൽ വീ​ട്ടി​ൽ ഇ​ജാ​സ്(20), അ​ന്പ​ല​പ്പു​ഴ വൃ​ക്ഷ​വി​ലാ​സം തോ​പ്പ് മു​ഹ​മ്മ​ദ് നൗ​ഫ​ൽ(32), പൂ​ങ്കാ​വ് രാ​മ​വ​ർ​മ കോ​ള​നി​യി​ൽ സ​ജീ​ർ(21), നൂ​റ​നാ​ട് വി​ശാ​ഖ് ഭ​വ​ന​ത്തി​ൽ​വി​ശാ​ഖ് എ​ന്നി​വ​രാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​വ​രി​ൽ നി​ന്നും നൂ​റോ​ളം പാ​യ്ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വും പി​ടി​കൂ​ടി. പി​ടി​കൂ​ടി​യ​വ​രി​ൽ ഇ​ജാ​സ്, സ​ജീ​ർ എ​ന്നി​വ​ർ മു​ല്ല​യ്ക്ക​ലി​ലെ സം​ഗീ​ത ജ്വ​ല്ല​റി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​തു​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​വ​രു​ടെ ക​ഞ്ചാ​വ് വി​ല്പ​ന​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ഡം​ബ​രജീ​വി​തപ്രി​യ​രാ​യ ഇ​വ​ർ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽനി​ന്നു വോ​ൾ​വോ ബ​സ് വ​ഴി​യാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. സൗ​ത്ത് സി​ഐ എം.​കെ. രാ​ജേ​ഷ്, എ​സ്ഐ ര​തീ​ഷ്, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ സു​നേ​ഖ്, എ​എ​സ്ഐ മോ​ഹ​ൻ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​ബീ​ഷ്, സു​ധീ​ർ, അ​രു​ണ്‍, സി​ദ്ദി​ഖ്, റോ​ബി​ൻ​സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.