അ​പേ​ക്ഷ ന​ൽ​കി ഒ​രു​മ​ണി​ക്കൂ​റി​ന​കം ക​ണ​ക്‌​ഷ​ൻ ന​ൽ​കി വൈ​ദ്യു​തി​ബോ​ർ​ഡ്
Wednesday, February 26, 2020 10:49 PM IST
അ​ന്പ​ല​പ്പു​ഴ: അ​പേ​ക്ഷ ന​ല്കി ഒ​രു​മ​ണി​ക്കൂ​റി​ന​കം വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ന​ല്കി വൈ​ദ്യു​തി ബോ​ർ​ഡ്. ത​ക​ഴി പ​ഞ്ചാ​യ​ത്ത് 91 -ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കി ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ വൈ​ദ്യു​ത ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​യ​ത്. 22 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​അ​പേ​ക്ഷ ന​ൽ​കി 12.45 ഓ​ടെ ക​ണ​ക്ഷ​ൻ ന​ല്കു​ക​യാ​ണു​ണ്ടാ​യ​ത്.
ഓ​വ​ർ​സീ​യ​ർ ടി. ​സു​രേ​ഷ്, ലൈ​ൻ​മാ​ന്മാ​രാ​യ ഹ​രി​ത്, എ​സ്. ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം സു​ഭാ​ഷ്, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ, കു​ട്ടി​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ ഈ ​ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി വൈ​ദ്യു​തി ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് എ​ല്ലാ​വ​രും.