ജി​ല്ലാപ​ഞ്ചാ​യ​ത്ത് ക​ര​ട് പ​ദ്ധ​തി രേ​ഖ​യി​ൽ ഭ​വ​ന, കൃ​ഷി മേ​ഖ​ല​ക​ൾ​ക്ക് ഊ​ന്ന​ൽ
Wednesday, February 26, 2020 10:49 PM IST
ആ​ല​പ്പു​ഴ: 2020-21 വ​ർ​ഷ​ത്തെ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ക​ര​ട് രേ​ഖ​യി​ൽ വ​ക​യി​രു​ത്തു​ന്ന​ത് 83,77,49,586 രൂ​പ. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ 13,65,19,440 രൂ​പ​യും സേ​വ​ന രം​ഗ​ത്ത് 36,59,91,560 രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ 6,04,60,000 രൂ​പ​യും വ​ക​യി​രു​ത്തി​യ പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ക​ര​ട് രേ​ഖ​യി​ൽ ഭ​വ​ന, കൃ​ഷി മേ​ഖ​ല​ക​ൾ​ക്കാ​ണ് ഊ​ന്ന​ൽ. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് 11,25,94,200 രൂ​പ​യും വ​നി​താ​ഘ​ട​ക പ​ദ്ധ​തി​യി​ൽ 4,56,37,680 രൂ​പ​യും വ​ക​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ഭി​ന്ന​ലിം​ഗ​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി 2,45,18,840 രൂ​പ​യു​ടെ​യും ശു​ചി​ത്വം, ജ​ല​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് 3,39,06,480 രൂ​പ​യു​ടെ​യും വ​യോ​ജ​ന​ങ്ങ​ൾ​ക്കും പാ​ലി​യേ​റ്റി​വ് കെ​യ​റി​നു​മാ​യി 2,27,68,840 രൂ​പ​യു​ടെ​യും പ​ദ്ധ​തി​ക​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ച്ച ക​ര​ടു​പ​ദ്ധ​തി രേ​ഖ​യി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.
ക​ര​ട് പ​ദ്ധ​തി​രേ​ഖ​യി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ: പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും നെ​ൽ​കൃ​ഷി​ക്കാ​യി കൂ​ലി​ച്ചെ​ല​വ് സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​വി​ഹി​ത​മാ​യി ഒ​രു കോ​ടി​രൂ​പ; ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ​യും പാ​ലി​നു സ​ബ്സി​ഡി ന​ൽ​കാ​ൻ 75 ല​ക്ഷം രൂ​പ​യും. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​നു സ്ഥ​ലം കൈ​മാ​റി ല​ഭി​ക്കു​ന്ന കു​ട്ട​നാ​ട്,അ​പ്പ​ർ കു​ട്ട​നാ​ട് മേ​ഖ​ല​യി​ൽ എ​ലി​വേ​റ്റ​ഡ് കാ​റ്റി​ൽ​ഷെ​ഡ് നി​ർ​മാ​ണ​ത്തി​നും റി​സ​ർ​വോ​യ​റു​ക​ളി​ലും അ​ഞ്ചു​മു​ത​ൽ 10 ഹെ​ക്‌​ട​ർ വ​രെ വി​സ്തൃ​തി​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പി​ക്കാ​നും 20ല​ക്ഷം രൂ​പ വീ​ത​വും സു​ജ​ലം പ​ദ്ധ​തി​യി​ൽ കു​ള​ങ്ങ​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​യും.
ബ​ഹു​വ​ർ​ഷ പ്രോ​ജ​ക്‌​ടാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഏ​റ്റെ​ടു​ത്ത താ​മ​ര​ച്ചാ​ൽ ജ​ലാ​ശ​യം ന​വീ​ക​ര​ണ​ത്തി​ന് ഇ​ക്കു​റി 2.05 കോ​ടി. വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​ക്കും സ​ഞ്ച​രി​ക്കു​ന്ന കാ​ൻ​സ​ർ നി​ർ​ണ​യ യൂ​ണി​റ്റി​നും 25 ല​ക്ഷം വീ​തം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സൈ​ഡ്‌ വീ​ൽ ഘ​ടി​പ്പി​ച്ച സ്കൂ​ട്ട​ർ പ​ദ്ധ​തി​ക്ക് 60 ല​ക്ഷം, എ​ച്ച്ഐ​വി ബാ​ധി​ത​ർ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യാ​യ പാ​ഥേ​യ​ത്തി​ന് 55 ല​ക്ഷം, മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കു സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കാ​ൻ 1.25 കോ​ടി, ത​നി​ച്ചു​താ​മ​സി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​നം (ബെ​ൽ ഓ​ഫ് ഫെ​യ്ത്ത്) സ്ഥാ​പി​ക്കാ​ൻ 20 ല​ക്ഷം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്ട്രീ​റ്റ് ലൈ​റ്റ് എ​ക്സ്റ്റ​ൻ​ഷ​നു വി​ഹി​ത​മാ​യും ഒ​രു​കോ​ടി വീ​തം, ഡി​ഗ്രി, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി ന​ൽ​കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ, അം​ഗീ​കൃ​ത കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന എ​സ്‌​സി/ എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മെ​റി​റ്റോ​റി​യ​സ് സ്കോ​ള​ർ​ഷി​പ്പി​ന് 1.5കോ​ടി, ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക​ൾ​ക്കും കു​ട്ട​നാ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നും ഫ​ല​വൃ​ക്ഷ കൃ​ഷി വ്യാ​പ​ന​ത്തി​നും പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സി​നും വ​യോ​ക്ല​ബു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നും ഗെ​യിം​സ് ഫെ​സ്റ്റി​വ​ലി​നും ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും ക​ര​ട് പ​ദ്ധ​തി​രേ​ഖ​യി​ൽ നി​ർ​ദേ​ശ​മു​ണ്ട്.
ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി വി​ശ്വ​നാ​ഥ്, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് ഉ​മ്മ​ൻ, ജോ​ണ്‍ തോ​മ​സ്, ബി​നു ഐ​സ​ക് രാ​ജു, സെ​ക്ര​ട്ട​റി കെ.​ആ​ർ. ദേ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അം​ഗ​ങ്ങ​ൾ, ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ, ആ​സൂ​ത്ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.