എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു ര​ണ്ടു വി​കാ​രി ജ​ന​റാ​ള്‍​മാ​ര്‍കൂ​ടി, റ​വ. ഡോ. ​വ​ര്‍​ഗീ​സ് പെ​രു​മാ​യ​ന്‍ ചാ​ന്‍​സ​ല​ര്‍
Tuesday, February 25, 2020 10:59 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യ്ക്കു പു​തി​യ ര​ണ്ടു വി​കാ​രി ജ​ന​റാ​ള്‍​മാ​ര്‍ കൂ​ടി. ധാ​ര്‍​മി​ക ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും വ​ല്ലം ഫൊ​റോ​ന വി​കാ​രി​യു​മാ​യ റ​വ. ഡോ. ​ഹോ​ര്‍​മി​സ് മൈ​നാ​ട്ടി, ത​ത്വ​ശാ​സ്ത്ര​ജ്ഞ​നും വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി റെ​ക്ട​റു​മാ​യ റ​വ. ഡോ. ​ജോ​യി ഐ​നി​യാ​ട​നു​മാ​ണു പു​തി​യ വി​കാ​രി ജ​ന​റാ​ള്‍​മാ​ര്‍.
നി​ല​വി​ലെ വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഡോ ​ജോ​സ് പു​തി​യേ​ട​ത്ത് വി​കാ​രി ജ​ന​റാ​ളാ​യി തു​ട​രും. അ​തി​രൂ​പ​ത​യു​ടെ പു​തി​യ ചാ​ന്‍​സ​ല​റാ​യി കാ​ന​ന്‍ നി​യ​മ​പ​ണ്ഡി​ത​നും നി​ല​വി​ലെ വൈ​സ് ചാ​ന്‍​സ​ല​റു​മാ​യ റ​വ. ഡോ. ​വ​ര്‍​ഗീ​സ് (ബി​ജു) പെ​രു​മാ​യ​നെ നി​യ​മി​ച്ചു.
വെ​സ്റ്റ് കൊ​ര​ട്ടി ഇ​ട​വ​കാം​ഗ​മാ​യ റ​വ. ഡോ ​മൈ​നാ​ട്ടി, ധാ​ര്‍​മി​ക ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ബെ​ല്‍​ജി​യം ലു​വൈ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നാ​ണു ലൈ​സ​ന്‍​ഷ്യേ​റ്റും ഡോ​ക്ട​റേ​റ്റും നേ​ടി​യ​ത്. വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി, റി​ന്യൂ​വ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍, മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ല്‍ പ്ര​ഫ​സ​ര്‍ എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.
കാ​ല​ടി ഇ​ട​വ​കാം​ഗ​മാ​യ റ​വ. ഡോ. ​ഐ​നി​യാ​ട​ന്‍ റോ​മി​ലെ ഗ്രി​ഗോ​റി​യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു ത​ത്വ​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി. വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും സേ​വ് എ ​ഫാ​മി​ലി പ്ലാ​ന്‍ ഓ​ഫ് ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും സേ​വ​നം ചെ​യ്തു. വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി​യി​ല്‍ 2001 മു​ത​ല്‍ പ്ര​ഫ​സ​റും 2015 മു​ത​ല്‍ റെ​ക്ട​റു​മാ​ണ്.
കാ​ഞ്ഞൂ​ര്‍ ഇ​ട​വ​കാം​ഗ​മാ​ണു റ​വ. ഡോ. ​വ​ര്‍​ഗീ​സ് പെ​രു​മാ​യ​ന്‍. റോ​മി​ല്‍​നി​ന്നാ​ണു ദൈ​വ​ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും സ​ഭ​യു​ടെ സാ​മൂ​ഹ്യ​പ​ഠ​ന​ങ്ങ​ളി​ല്‍ ലൈ​സ​ന്‍​ഷ്യേ​റ്റും (ഗ്രി​ഗോ​റി​യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി) കാ​ന​ന്‍ നി​യ​മ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റും (പൊ​ന്തി​ഫി​ക്ക​ല്‍ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്), ഡി​പ്ലോ​മ​യും (ഗ്രി​ഗോ​റി​യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി) നേ​ടി​യ​ത്.
വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി​യി​ല്‍ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ര്‍, മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്‌​സ് ഹൗ​സി​ല്‍ പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ക​ര്‍​ദി​നാ​ള്‍ മാ​ര്‍ വ​ര്‍​ക്കി വി​ത​യ​ത്തി​ലി​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി, മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ട്രി​ബ്യൂ​ണ​ല്‍ ജ​ഡ്ജ് എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.