ജ​ന​കീ​യ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ആ​ർ​ദ്ര​മീ ആ​ര്യാ​ട് പ​ദ്ധ​തി​ക​ൾ
Tuesday, February 25, 2020 10:59 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ആ​ർ​ദ്ര​മീ ആ​ര്യാ​ട് ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ​കൊ​ണ്ടു ശ്ര​ദ്ധേ​യം. ആ​ർ​ദ്ര​മീ ആ​ര്യാ​ട് പ​ദ്ധ​തി​യി​ൽ വി​വി​ധ​ ത​ല​ങ്ങ​ളി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന​ത്. രോ​ഗ​സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക്ക​ണ്ട് പ്ര​തി​രോ​ധി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​പ്പോ​ൾ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ, സും​ബാ ഡാ​ൻ​സ്, പൊ​തു ജിം​നേ​ഷ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ, വി​ക​സ​ന ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ​ൻ തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. വാ​ർ​ഡി​ൽ നി​ന്നും ഒ​രാ​ളെ വീ​തം തെ​ര​ഞ്ഞെ​ടു​ത്തു പ​രി​ശീ​ലി​പ്പി​ച്ച് അ​വ​രെ​ക്കൊ​ണ്ടു താ​ത് പ​ര്യ​മു​ള്ള​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നു പു​റ​മെ സ​മ​ഗ്ര പാ​ലി​യേ​റ്റി​വ് ബ്ലോ​ക്ക് എ​ന്ന നി​ല​യി​ൽ ആ​ര്യാ​ടി​നെ പ​രി​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. സ്നേ​ഹ​ജാ​ല​കം പോ​ലു​ള്ള എ​ൻ​ജി​ഒ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റു​ന്നു. ക​ല​വൂ​ർ, ആ​ര്യാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ ആ​യി ഉ​യ​ർ​ത്തി​യ​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷീ​ന സ​ന​ൽ​കു​മാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ല​യ ആ​രോ​ഗ്യ പ​രി​പാ​ടി​യാ​യ കു​ട്ടി ഡോ​ക്‌​ട​ർ പ​ദ്ധ​തി​യും ബ്ലോ​ക്കി​ൽ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​റു​മു​ത​ൽ ഒ​ന്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു അ​വ​ർ​ക്കു പ​രി​ശീ​ല​നം, യൂ​ണി​ഫോം, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് എ​ന്നി​വ ന​ൽ​കി. കു​ട്ടി ഡോ​ക്‌​ട​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന ആ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ൾ പ​ത്തു പേ​രി​ലെ​ങ്കി​ലും എ​ത്തി​ക്കാ​നാ​ണ് ശ്ര​മം.