ബൈ​ക്കി​ലെ​ത്തി മാ​ല മോ​ഷണം, ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, February 25, 2020 10:55 PM IST
അ​മ്പ​ല​പ്പു​ഴ: ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി മാ​ല​മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കാ​ട്ടും​പു​റം വെ​ളി വീ​ട്ടി​ൽ കോ​യാ​മോ​നെ (കൊ​ച്ചു​മോ​ൻ -34) യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ല​മോ​ഷ​ണ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ന്ന​പ്ര പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ 2019 -ൽ ​വ​ണ്ടാ​നം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വീ​ട്ട​മ്മ​യു​ടെ ആ​റ​ര പ​വ​ന്‍റെ മാ​ല ക​വ​ർ​ച്ച ചെ​യ്ത​ത് ഇ​യാ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞു. കൂ​ടാ​തെ 2018 -ൽ ​പ​റ​വൂ​രി​ലും പു​ന്ന​പ്ര മാ​ർ​ക്ക​റ്റി​നു വ​ട​ക്ക് ഭാ​ഗ​ത്തും ന​ട​ന്ന മാ​ല​മോ​ഷ​ണ കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ൾ.
മോ​ഷ്‌​ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​ല​പ്പു​ഴ​യി​ലു​ള്ള ക​ട​യി​ലാ​ണ് വി​റ്റ​ത്. പോ​ലീ​സ് ഇ​ത് ക​ണ്ടെ​ടു​ത്തു. പു​ന്ന​പ്ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ഒ​ന്പ​തു പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. എ​സ്ഐ രാ​ജ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ തോ​മ​സ്, എ​എ​സ്ഐ​മാ​രാ​യ ബോ​ബ​ൻ, ഷി​ബു, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജീ​ഷ്, സി​പി​ഒ​മാ​രാ​യ ബൈ​ജു, മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.