റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്
Saturday, February 22, 2020 10:24 PM IST
ആ​ല​പ്പു​ഴ: ജി​ല്ല റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് അ​ണ്ട​ർ 18 ജി​ല്ലാ മ​ത്സ​ര​ങ്ങ​ളും സീ​നി​യ​ർ മെ​ൻ​സ് സെ​വ​ൻ​സ് മ​ത്സ​ര​ങ്ങ​ളും പു​രു​ഷ-​വ​നി​ത വെ​റ്റെ​റ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പും ക​ഞ്ഞി​ക്കു​ഴി രാ​ഘ​വേ​ന്ദ്ര സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 10.30ന് ​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഫോ​ട്ടോ​യു​മാ​യി എ​ത്ത​ണം. റ​ഗ്ബി കാ​യി​ക ഇ​ന​ത്തി​ന് ജി​ല്ല​യി​ൽ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ആ​റു വ​നി​ത​ക​ളെ ദേ​ശീ​യ താ​ര​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു. മു​ൻ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് നി​മ്മി അ​ല​ക്സാ​ണ്ട​ർ, അ​ധ്യാ​പി​ക സി​സ്റ്റ​ർ പു​ഷ്പ, എ​സ്ഡി​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു​ദ​ത്ത്, ടൈ​നി ടോ​ട്സ് സ്കൂ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ര​ശ്മി, ക​ഞ്ഞി​ക്കു​ഴി രാ​ഘ​വേ​ന്ദ്ര സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗീ​ത, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ അ​ധ്യാ​പി​ക ഹെ​ല​ൻ​സി എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ജി​ല്ല​യി​ൽ റ​ഗ്ബി എ​ന്ന കാ​യി​ക ഇ​ന​ത്തി​ലൂ​ടെ മൂ​ന്ന് ദേ​ശീ​യ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ സം​ഭാ​വ​ന ചെ​യ്യാ​ൻ അ​സോ​സി​യേ​ഷ​നു ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. മ​ഹേ​ഷ്കു​മാ​ർ, വി.​ഒ. ജോ​സ​ഫ്, നി​മ്മി അ​ല​ക്സാ​ണ്ട​ർ, കെ.​ജി. ഗി​രീ​ശ​ൻ, ഇ​ന്ദു​ദ​ത്ത്, ദേ​വ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.