പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​മ്മേ​ള​ന​വും
Friday, February 21, 2020 10:48 PM IST
എ​ട​ത്വ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം എ​ട​ത്വ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും സ​മ്മേ​ള​ന​വും ന​ട​ത്തി. നെ​ല്ലി​ന്‍റെ വി​ല അ​ടി​യ​ന്തി​ര​മാ​യി കൊ​ടു​ത്തു തീ​ർ​ക്കു​ക, വ​രു​ന്ന പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ല് സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, കു​ട്ട​നാ​ട് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ക, തോ​ട്ടു​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ വീ​തി 300 മീ​റ്റ​ർ ആ​യി വ​ർ​ധി​പ്പി​ക്കു​ക, എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ തു​റ​ക്കു​ക. വ​ർ​ധി​പ്പി​ച്ച ഗ്യാ​സ് വി​ല കു​റ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ സ​മ​ര​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റെ​ഡി സ​ഖ​റി​യാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നോ​യി മാ​ത്യു, ബൈ​ജു ജോ​സ്, മീ​രാ തോ​മ​സ്, രേ​ഷ്മാ ജോ​ണ്‍​സ​ണ്‍, റ്റി.​സി. ശി​വ​ൻ, സി​ബി​ച്ച​ൻ കൊ​ടു​പ്പു​ന്ന, സ​ണ്ണി പാ​ല​ച്ചി​റ, റോ​യി ക​റു​ക​യി​ൽ, വി.​ജെ. സ​ഖ​റി​യാ വാ​ത​ല്ലൂ​ർ, ജി​സ്മോ​ൻ എ.​ജെ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.