കൊ​യ്ത്തു​ത്സ​വം
Friday, February 21, 2020 10:48 PM IST
ആ​ല​പ്പു​ഴ: കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ലെ ചി​ത്തി​ര​ക്കാ​യ​ലി​ൽ കൊ​യ്ത്തു​ത്സ​വം ന​ട​ന്നു. 190 ഹെ​ക്ട​ർ പാ​ട​ത്തെ ഉ​മ നെ​ൽ​ക്കൃ​ഷി​യാ​ണ് ജി​ല്ല ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന കൊ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് കൊ​യ്ത്തു മെ​തി യ​ന്ത്ര​ത്തി​ലും ക​യ​റി ജി​ല്ലാ ക​ള​ക്ട​ർ കൊ​യ്ത്തി​ൽ പ​ങ്കെ​ടു​ത്തു.
പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ല​ത.​ജി.​പ​ണി​ക്ക​ർ, അ​ഗ്രി​ക​ൾ​ച്ച​ർ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ബീ​ന, എ​പി​ഓ സു​ജ ഈ​പ്പ​ൻ, ച​ന്പ​ക്കു​ളം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ര​മാ​ദേ​വി, കൈ​ന​ക​രി കൃ​ഷി ഓ​ഫീ​സ​ർ ശ്രു​തി, ചി​ത്തി​ര കാ​യ​ൽ പാ​ട​ശേ​ഖ​ര പ്ര​തി​നി​ധി​ക​ൾ, റാ​ണി കാ​യ​ൽ പാ​ട​ശേ​ഖ​ര പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ത​രി​ശു കി​ട​ന്ന ചി​ത്തി​ര​ക്കാ​യ​ലി​ൽ 2015 മു​ത​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​നേതൃത്വത്തിൽ കൃ​ഷി ആരംഭിച്ചത്.