ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, February 21, 2020 10:48 PM IST
പൂ​ച്ചാ​ക്ക​ൽ: പോ​ലീ​സ് സ്റ്റേ​ഷ​നും തോ​ക്കു​ധാ​രി​യാ​യ പോ​ലീ​സു​കാ​രെ​യും ഭ​യ​ക്കാ​തെ സ്ത്രി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ല്ലാം. ചി​ത്ര​ങ്ങ​ളു​ടെ​യും വ​ർ​ണ​ങ്ങ​ളു​ടെ​യും വി​സ്മ​യ​ലോ​കം കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി ശി​ശു​സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ജി​ല്ല​യി​ൽ പൂ​ച്ചാ​ക്ക​ൽ, നെ​ടു​മു​ടി, മാ​രാ​രി​ക്കു​ളം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ ശി​ശു സൗ​ഹൃ​ദ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, ആ​ല​പ്പു​ഴ​നോ​ർ​ത്ത് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ൽ ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലേ​തു നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച് ഉ​ദ്ഘാ​ട​ന സ​ജ്ജ​മാ​ണ്.
പ​ദ്ധ​തി​യു​ടെ ചു​മ​ത​ല എ​സ്പി ഓ​ഫീ​സു​ക​ൾ​ക്കാ​ണ്. കു​ട്ടി​ക​ളി​ൽ രാ​ജ്യ​സ്നേ​ഹ​വും നി​യ​മ​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ്ഥ​ല​സൗ​ക​ര്യ​മു​ള്ള എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പ​ത്ര​മാ​സി​ക​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, ടി​വി, ടോ​യ്ല​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും കൊ​ച്ചു കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ർ​ക്ക് മു​ല​യൂ​ട്ടു​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഒ​രു​ക്കും. ചൈ​ൽ​ഡ് ആ​ൻ​ഡ് പോ​ലീ​സ് (ക്യാ​പ്പ്) എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ എ​ന്ന് തോ​ന്നാ​ത്ത വി​ധം എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.