അ​മി​ത പി​ഴയീ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Friday, February 21, 2020 10:45 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സി​ന്‍റെ പേ​രി​ൽ ഹോ​ട്ട​ലു​ട​മ​ക​ളി​ൽ​നി​ന്നും അ​മി​ത​ഫീ​സും പി​ഴ​യും ഈ​ടാ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ളാ ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ-​ക​ഐ​ച്ച്ആ​ർ​എ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഹോ​ട്ട​ൽ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കാ​തെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വ​ൻ പി​ഴ​ക​ൾ ചു​മ​ത്തി​യ​തു ഹോ​ട്ട​ൽ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ലൈ​സ​ൻ​സി​ന് സ​മീ​പി​ക്കു​ന്പോ​ൾ പി​ഴ​ക​ളും ഫൈ​നും ചേ​ർ​ത്ത് വ​ൻ തു​ക​യു​ടെ നോ​ട്ടീ​സ് ന​ൽ​കി ഹോ​ട്ട​ൽ ഉ​ട​മ​ക​ളു​ടെ ലൈ​സ​ൻ​സ് ത​ട​ഞ്ഞു​വെ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്നും ഇ​ത് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്നും അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ.​പി.​താ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​ലീ​പ്.​സി.​മൂ​ല​യി​ൽ, ജോ​ർ​ജ് ചെ​റി​യാ​ൻ, എ​സ്.​കെ. ന​സീ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, റോ​യി മെ​ഡോ​ണ, മു​ഹ​മ്മ​ദ് കോ​യ, എം.​എ. ക​രീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.