ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, February 20, 2020 10:42 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ പു​തി​യ​താ​യി നി​ർ​മി​ച്ച കൃ​ഷി​ഭ​വ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ൽ 29 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​ണ് പു​തി​യ കൃ​ഷി ഓ​ഫീ​സ് നി​ർ​മി​ച്ച​ത്. മി​ക​ച്ച മു​ൻ കാ​ല ക​ർ​ഷ​ക​രെ മു​ൻ ഡി​ജി​പി ഹോ​ർ​മി​സ് ത​ര​ക​ൻ ആ​ദ​രി​ച്ചു. വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി.​ഡി. ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.