സം​സ്ഥാ​ന​ത്ത് ഇ​നി ക​റ​ന്‍റ് ക​ട്ടും ലോ​ഡ് ഷെ​ഡിം​ഗും ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി എം.​എം. മ​ണി
Thursday, February 20, 2020 10:31 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ഇ​നി ക​റ​ന്‍റ് ക​ട്ടും ലോ​ഡ് ഷെ​ഡിം​ഗും ഉ​ണ്ടാ​കി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. സൗ​രോ​ർ​ജ്ജ​ത്തി​ലൂ​ടെ വൈ​ദ്യ​തി​യു​ടെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കും. പു​ര​പ്പു​റ സോ​ളാ​ർ, ഡാ​മു​ക​ളി​ലെ ഫ്ളോ​ട്ടിം​ഗ് സോ​ളാ​ർ പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​ത് സാ​ധ്യ​മാ​കും. ഇ​തി​ന​കം സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി മ​ണി പ​റ​ഞ്ഞു.

കെഎസ്ഇ​ബി​യെ പ​രാ​തി​ര​ഹി​ത സ്ഥാ​പ​ന​മാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും ക​ള​ർ​കോ​ട് അ​ഞ്ജ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​ദ്യു​തി അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു ലൈ​നി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ ഓ​ട്ടോ​മാ​റ്റി​ക്കാ​യി മ​റ്റൊ​രു ലൈ​നി​ൽ നി​ന്ന് ക​റ​ന്‍റ് ഉ​പ​ഭോ​ക്താ​വി​ന് ല​ഭി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ന​വീ​ക​ര​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ പ​രി​ഗ​ണി​ച്ചു വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള വൈ​ദ്യു​തി ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വേ​ണ്ട​തി​ന്‍റെ 70% വൈ​ദ്യു​തി​യും വി​വി​ധ ക​രാ​റു​ക​ൾ പ്ര​കാ​രം പു​റ​മെ നി​ന്ന് എ​ത്തി​ക്കു​ന്ന​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും വി​ത​ര​ണ ത​ട​സ​മി​ല്ലാ​തെ ഗു​ണ​മേ·​യു​ള്ള വൈ​ദ്യു​തി കാ​ര്യ​ക്ഷ​മ​മാ​യി ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അ​ത് ഫ​ല​പ്ര​ദ​മാ​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജ​ല വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്ക് സാ​ധ്യ​ത​ക​ൾ ഇ​നി പ​രി​മി​ത​മാ​ണ്.

താ​പ​നി​ല​യ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന് ആ​ദാ​യ​ക​ര​മോ യോ​ജി​ച്ച​തോ അ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​രോ​ർ​ജ​ത്തെ ആ​ശ്ര​യി​ച്ച് വ​ൻ മു​ന്നേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ഫ്ളോ​ട്ടിം​ഗ് സോ​ളാ​ർ പ​ദ്ധ​തി​യി​ൽ സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

പു​ര​പ്പു​റ സോ​ളാ​ർ പ​ദ്ധ​തി​ക്കാ​യി 280000 ത്തോ​ളം പേ​ർ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​എം. ആ​രി​ഫ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു. ​പ്ര​തി​ഭ എം​എ​ൽ​എ, ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ കോ​യാ​പ്പ​റ​ന്പി​ൽ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ​ൽ. സ​ലി​ലാ​കു​മാ​രി ക​ഐ​സ്ഇ​ബി ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ എ​ൻ.​എ​സ്. പി​ള്ള, ഡ​യ​റ​ക്ട​ർ പി. ​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.