വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റീ​ബൂ​ട്ട് ഹാ​ക്ക​ത്ത​ണ്‍
Thursday, February 20, 2020 10:31 PM IST
ആ​ല​പ്പു​ഴ: പ്ര​ശ്ന പ​രി​ഹാ​ര​ങ്ങ​ൾ​ക്കു​ള്ള ആ​ശ​യ രൂ​പീ​ക​ര​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന ’റീ​ബൂ​ട്ട് ഹാ​ക്ക​ത്ത​ണ്‍’ 28 മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ ചേ​ർ​ത്ത​ല നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ക്കും. മൂ​ന്നു ദി​വ​സം ന​ട​ക്കു​ന്ന ഹാ​ക്ക​ത്ത​ണ്‍ ജി​ല്ലാ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാ​മും (അ​സാ​പ്പ്) ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തി​ലെ പ​ത്ത് ജി​ല്ല​ക​ളി​ലാ​ണ് റീ​ബൂ​ട്ട് ഹാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത 30 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. 36 മ​ണി​ക്കൂ​ർ നീ​ണ്ട ഹാ​ക്ക​ത്ത​ണി​ൽ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കും. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​രം വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ക​ണ്ടെ​ത്തി അ​വ​ത​രി​പ്പി​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ജ​യി​ക്കു​ന്ന 15 ടീ​മു​ക​ളെ​യാ​ണ് ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കു​ക. ജി​ല്ലാ​ത​ല റീ​ബൂ​ട്ട് ഹാ​ക്ക​ത്ത​ണി​ൽ വി​ജ​യി​ക്കു​ന്ന ടീ​മി​ന് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ. ​മോ​ബി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​സാ​പ് ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ അ​നൂ​പ് പ്ര​കാ​ശ്, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജി​ജോ ക​ള​രി​ക്ക​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.