ലോ​ക കേ​ര​ള സ​ഭ​യു​ടെ പേ​രി​ൽ ന​ട​ന്ന ധൂ​ർ​ത്തും അ​ഴി​മ​തി​യും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Wednesday, February 19, 2020 10:48 PM IST
അ​ന്പ​ല​പ്പു​ഴ: ലോ​ക കേ​ര​ള സ​ഭ​യു​ടെ പേ​രി​ൽ ന​ട​ന്ന ധൂ​ർ​ത്തും അ​ഴി​മ​തി​യും സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് കേ​ര​ളം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​വാ​സി​ക​ളു​ടെ പേ​രി​ൽ ആ​റ​ര​ക്കോ​ടി രൂ​പ​യു​ടെ ധൂ​ർ​ത്ത് ന​ട​ത്തി​യ​ത്. ര​ണ്ടു​ത​വ​ണ​യാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക കേ​ര​ള സ​ഭ​കൊ​ണ്ട് കേ​ര​ള​ത്തി​നും പ്ര​വാ​സി​ക​ൾ​ക്കും എ​ന്തു നേ​ട്ട​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള ഏ​ജ​ൻ​സി അ​ന്വേ​ഷി​ച്ചാ​ൽ ഇ​തി​ലെ അ​ഴി​മ​തി പു​റ​ത്തു വ​രി​ല്ല. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കോ​ട​തി​യേ​യും സ​മീ​പി​ക്കു​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി യു.​എം. ക​ബീ​ർ, അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.