അങ്കണവാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ച വി​മു​ക്ത​ഭ​ട​ന് തു​ക ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, February 19, 2020 10:48 PM IST
ആ​ല​പ്പു​ഴ: ചെ​ന്നി​ത്ത​ല തൃ​പ്പെ​രും​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 82-ാം ന​ന്പ​ർ അങ്കണവാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ച വ​ക​യി​ൽ വി​മു​ക്ത​ഭ​ട​ൻ ചെ​ല​വാ​ക്കി​യ തു​ക തി​രി​കെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​കാ​ശ ക​മ്മീ​ഷ​ൻ. ആ​ല​പ്പു​ഴ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം നാ​ലു​ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. തൃ​പ്പെ​രും​തു​റ സ്വ​ദേ​ശി​യും വി​മു​ക്ത​ഭ​ട​നു​മാ​യ സാ​മു​വ​ൽ ബെ​ന്നി​യാ​യി രു​ന്നു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ. സാ​ന്പ​ത്തി​ക ഞെ​രു​ക്കം കാ​ര​ണം നി​ർ​മാ​ണം മു​ട​ങ്ങി​യ​പ്പോ​ൾ എ​സ്റ്റി​മേ​റ്റ് റി​വൈ​സ് ചെ​യ്ത് 4,60,000 രൂ​പ​യാ​ക്കി. 4,89,800 രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂർ​ത്തി​യാ​ക്കി​യെ​ങ്കി​ലും 2,73,803 രൂ​പ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. 2,15,992 രൂ​പ ല​ഭി​ക്കാ​നു​ണ്ട്.
ആ​ല​പ്പു​ഴ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന്‍റെ 80ശ​ത​മാ​നം മാ​ത്ര​മാ​ണ് പു​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ൻ​ജി​നിയ​ർ ന​ൽ​കി​യ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​ൻ 78 വ​യ​സാ​യ വി​മു​ക്ത​ഭ​ട​നാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് 16 വ​ർ​ഷം അം​ഗ​ന​വാ​ടി പ്ര​വ​ർ​ത്തി​ച്ച​ത്. രാഷ്‌ട്രപ​തി മെ​ഡ​ൽ ല​ഭി​ച്ച​യാ​ളു​മാ​ണ് പ​രാ​തി​ക്കാ​ര​ൻ. ത​ന്‍റെ പെ​ൻ​ഷ​ൻ തു​ക​യി​ൽ നി​ന്നാ​ണ് പ​രാ​തി​ക്കാ​ര​ൻ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യ ക​ട​ബാ​ധ്യ​ത തീ​ർ​ത്ത​ത്. പ​രാ​തി​വി​ഷ​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണി മു​ഴു​വ​നും പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പ​രാ​തി​ക്കാ​ര​ന് തു​ക ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.