ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ അ​ന​ധി​കൃ​ത പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​എ​ച്ച്എ​സ്ടി​എ
Wednesday, February 19, 2020 10:48 PM IST
ആ​ല​പ്പു​ഴ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ചു​മ​ത​ല​യി​ല്ലാ​വ​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​എ​ച്ച്എ​സ്ടി​എ ജി​ല്ലക​മ്മി​റ്റി. ഡ​യ​റ​ക്ട​ർ​മാ​രു​ടെ സ​ർ​ക്കു​ല​റി​ലൂ​ടെ​യു​ള്ള അ​റി​യി​പ്പ് ന​ല്കാ​തെ​യു​ള്ള ഒ​രു യോ​ഗ​ത്തി​ലും പ്രി​ൻ​സി​പ്പ​ൽ​മാ​രോഅ​ധ്യാ​പ​ക​രോ പ​ങ്കെ​ടു​ക്കി​ല്ല.
മൂ​ല്യ​നി​ർ​ണ​യം പ്ര​ഹ​സ​ന​മാ​ക്കാ​നു​ള്ള രാ​ഷ്‌ട്രീയ പ്രേ​രി​ത നീ​ക്ക​ത്തി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പിന്മാ​റ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ആ​ർ. സാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജു പി. ​ബെ​ഞ്ച​മി​ൻ, ട്ര​ഷ​റ​ർ സു​നി​ൽ ജോ​സ​ഫ്, ജെ. ​രാ​ജേ​ഷ്, ജോ​സ് കു​ര്യ​ൻ, അ​ജി എ​സ്. നാ​യ​ർ, എം.​എ. സി​ദ്ധി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.