കൊ​റോ​ണ : നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും തു​ട​രു​ന്നു
Tuesday, February 18, 2020 10:54 PM IST
ആ​ല​പ്പു​ഴ: ചൈ​ന​യി​ൽ നി​ന്നും വ​ന്ന് ഡ​ൽ​ഹി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ര​ണ്ടു​പേ​ർ ജി​ല്ല​യി​ലെ​ത്തി. ഇ​വ​ർ 14 ദി​വ​സം​കൂ​ടി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ന്ന​താ​ണ്. ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വ സാ​മ്പി​ൾ അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ വീ​ടു​ക​ളി​ൽ 141 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ലെ വെ​റ്റി​ന​റി ഡോ​ക്‌​ട​ർ​മാ​ർ​ക്കു​വേ​ണ്ടി ക്ലാ​സ് ന​ട​ത്തി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, പൊ​തു ജ​ന​ങ്ങ​ൾ, തു​റ​വൂ​ർ കേ​യ​ഫു​ഡ് പ്രൊ​ഡ​ക്‌​ട്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​മ്പ​ത് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി. കാ​ല​യ​ള​വ് പൂ​ർ​ത്തി​യാ​ക്കി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും​ഒ​ഴി​വാ​ക്കി​യ​വ​ർ രോ​ഗ​വാ​ഹ​ക​ര​ല്ല. അ​വ​രോ​ട് യാ​തൊ​രു​വി​ധ​ത്തി​ലു​ള​ള അ​ക​ൽ​ച്ച​യും പാ​ലി​ക്കേ​ണ്ട​തി​ല്ല. സ​മൂ​ഹ​ത്തി​ലേ​ക്കു രോ​ഗം പ​ക​രാ​തി​രി​ക്കു​ന്ന​തി​നു​ള​ള മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ്. വീ​ടു​ക​ളി​ലു​ള​ള​വ​രു​ടെ നി​രീ​ക്ഷ​ണ​വും തു​ട​ർ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​ന്നു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ക​ള​ക്‌​ട​ർ ന​ട​ത്തി.