പ്രകൃതി വിരുദ്ധ പീഡനം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
Tuesday, February 18, 2020 10:52 PM IST
ആ​ല​പ്പു​ഴ: ഏ​ഴു​വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. കാ​ഞ്ഞി​രം​ചി​റ മു​ജാ​ഹി​ദ് പ​ള്ളി​യി​ലെ ഇ​മാ​മാ​യ ജാ​ബി​ദ് അ​ത്ത​റാ (30)ണ് ​അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30ഓ​ടെ പ​ള്ളി​യി​ല്‍ നി​സ്‌​ക​രി​ക്കാ​നെ​ത്തി​യ കു​ട്ടി​യെ ഇ​മാം ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.
വീ​ട്ടി​ലെ​ത്തി അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ത്രി​യോ​ടെ നോ​ര്‍​ത്ത് എ​സ്.​ഐ അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.