പൂ​ങ്കാ​വ് പ​ള്ളി​യി​ൽ അ​ഭി​ഷേ​കാ​ഗ്നി ക​ണ്‍​വ​ൻ​ഷ​ൻ 21 മു​ത​ൽ
Tuesday, February 18, 2020 10:49 PM IST
ആ​ല​പ്പു​ഴ: തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് പ​ള്ളി​യി​ലെ 30-ാമ​തു വ​ച​നോ​ത്സ​വം അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 21 മു​ത​ൽ 25 വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 9.30വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​നു വ​ച​ന​പ്ര​ഘോ​ഷ​ക​നും അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​തെ​ന്ന് വി​കാ​രി റ​വ. ഡോ. ​ജോ​സി ക​ണ്ട​നാ​ട്ടു​ത​റ​യും സ​ഹ​വി​കാ​രി​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഫാ. ​റി​ൻ​സ​ണ്‍ ആ​ന്‍റ​ണി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 21 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും. തു​ട​ർ​ന്ന് കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് അ​മ​ര​വെ​ളി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ​യും ന​ട​ക്കും.
എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നീ ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. 22 നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ കൗ​ണ്‍​സി​ലിം​ഗ് സൗ​ക​ര്യ​വു​മു​ണ്ടാ​കും. 21ലെ ​ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജെ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ലും 24 നു ​ദി​വ്യ​ബ​ലി​ക്ക് കൊ​ച്ചി രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ലും നേ​തൃ​ത്വം ന​ല്കും. 22 മു​ത​ൽ 25 വ​രെ രാ​വി​ലെ ഒ​ന്പ​തി​നു ദേ​വാ​ല​യ​ത്തി​ൽ പ്ര​ത്യേ​ക​പ്രാ​ർ​ഥ​ന​യും കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് യാ​ത്രാ സൗ​ക​ര്യ​വു​മു​ണ്ടാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​വി. അ​ഗ​സ്റ്റി​ൻ വ​ലി​യ​വീ​ട്, സെ​ക്ര​ട്ട​റി ലി​യോ​ണ്‍ കു​രി​ശു​പ​റ​ന്പി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ പു​ത്ത​ൻ​പ​റ​ന്പ്, മാ​ർ​ട്ടി​ൻ ക​ട​പ്പു​റ​ത്തു​ത​യ്യി​ൽ, രാ​ജു കു​റ​ത്തു​പ​റ​ന്പ്, കൊ​ച്ചു​മോ​ൻ പ​ത്തു​ത​യ്യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.