വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ പൈ​ൽ കു​റ്റി​യി​ൽലി​ടി​ച്ച് ഹൗസ് ബോട്ട് ത​ക​ർ​ന്നു
Tuesday, February 18, 2020 10:49 PM IST
മു​ഹ​മ്മ: വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ ദേ​ശീ​യ ജ​ല​പാ​ത​യി​ലെ പൈ​ൽ കു​റ്റി​യി​ൽ ഇ​ടി​ച്ച് ഹൗസ്ബോട്ട് ത​ക​ർ​ന്നു. ജീ​വ​ന​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് തെ​ക്കേ പാ​ല​യ്ക്ക​ൽ സെ​ബാ​സ്റ്റ്യ​ൻ(49), ചെ​ത്തി കൊ​ച്ചീ​ക്കാ​ര​ൻ വീ​ട്ടി​ൽ നോ​ർ​ബ​ട്ട് (പൊ​ന്ന​പ്പ​ൻ-59), കൈ​ന​ക​രി കാ​യ​ലി​ൽ​പ​റ​ന്പ് റോ​യ് (46)എ​ന്നി​വ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ ക​ക്കാ തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി ത​ണ്ണീ​ർ​മു​ക്ക​ത്തെ ബോ​ട്ട് യാ​ഡി​ലേ​യ്ക്ക് പോ​ക​വേ പൊ​ന്നാ​ട് പ​ഴ​യ നി​ക​ത്തി​ന് സ​മീ​പമാ​യി​രു​ന്നു അ​പ​ക​ടം.
ജ​ലോ​പ​രി​ത​ല​ത്തി​നു താ​ഴെ സ്ഥി​തി ചെ​യ്തി​രു​ന്ന പൈ​ൽ കു​റ്റി​യി​ൽ ഇ​ടി​ച്ച് അ​ടി​പ്പ​ല​ക ത​ക​ർ​ന്ന് വെ​ള്ളം ക​യ​റി​യാ​ണ് വ​ഞ്ചി​വീ​ട് ത​ക​ർ​ന്ന് മു​ങ്ങി​യ​ത്. ബോ​ട്ടി​ന് മു​ക​ളി​ൽ ക​യ​റി ജീ​വ​ന​ക്കാ​ർ ര​ക്ഷ​യ്ക്കാ​യി വി​ളി​ച്ചു. ഇ​ടി​യു​ടെ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ര​യി​ൽ ക​ക്കാ തി​ള​പ്പി​ച്ചു കൊ​ണ്ടി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ യ​മ​ഹ വ​ള്ള​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി. അ​പ്പോ​ഴേ​ക്കും ബോ​ട്ടു പ​കു​തി​യോ​ളം മു​ങ്ങി താ​ഴ്ന്നി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞു അ​ഗ്നി​ശ​മ​ന സേ​ന​യും മ​ണ്ണ​ഞ്ചേ​രി പോ​ലീ​സും കൂ​ടാ​തെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ മു​ഹ​മ്മ സ്റ്റേ​ഷ​നി​ലെ റെ​സ്ക്യു​ബോ​ട്ടും എ​ത്തി.