പ്ര​തി​ഷേ​ധ​വും കൂ​ട്ട​ധ​ർ​ണ​യും
Tuesday, February 18, 2020 10:49 PM IST
ചെ​ങ്ങ​ന്നൂ​ർ : ക​ടു​ത്ത വ്യാ​പാ​ര​മാ​ന്ദ്യ​ത്തി​ലും മു​നി​സി​പ്പ​ൽ ലൈ​സ​ൻ​സ് ഫീ​സ് മൂ​ന്ന് ഇ​ര​ട്ടി​വ​രെ വ​ർ​ധി​പ്പി​ച്ച ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലി​ന്‍റെ വ്യാ​പാ​ര​ദ്രോ​ഹ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ നാ​ളെ രാ​വി​ലെ പ​ത്തി​നു മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ വ്യാ​പ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ യോ​ഗ​വും കൂ​ട്ട​ധ​ർ​ണ​യും ന​ട​ക്കും. ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബാ​ബു​ജി ജ​യി​ഹി​ന്ദ്, സെ​ക്ര​ട്ട​റി അ​ന​സ് പൂ​വാ​ലം പ​റ​ന്പ്, ര​ഞ്ചി​ത്ത്, ആ​ന​ന്ദ കു​മാ​ർ, ടി.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ജേ​ക്ക​ബ് സ്ക​റി​യ, അ​നൂ​പ്, ജ​യ്ലാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.