ക​വി മു​ട്ട​ത്തു സു​ധ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും
Monday, February 17, 2020 10:44 PM IST
ഹ​രി​പ്പാ​ട്: ക​വി മു​ട്ട​ത്ത് സു​ധ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ നാ​ലാം വാ​ർ​ഷി​കം ഉ​ദ്ഘാ​ട​ന​വും സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​എ​സ്. ര​വി​കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് വി.​പി. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക​വി​ക്കു ന​ൽ​കു​ന്ന പു​ര​സ്കാ​രം മ​ധു ആ​ല​പ്പ​ട​ന്പി​ന് ന​ൽ​കി.
സു​രേ​ഷ് മ​ണ്ണാ​റ​ശാ​ല, ജോ​ണ്‍ തോ​മ​സ്, മു​ട്ടം സി.​ആ​ർ. ആ​ചാ​ര്യ, അ​നി വ​ർ​ഗീ​സ്, തോ​ട്ട​പ്പ​ള്ളി ര​വീ​ന്ദ്ര​നാ​ഥ്, ഡോ. ​വി.​ബി പ്ര​സാ​ദ്, വി.​ജെ. രാ​ജ്മോ​ഹ​ന​ൻ, ഡേ​വി​ഡ്സ​ണ്‍ ആ​വ​ണ​ക്കു​ളം, ഡോ. ​ജ​യ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​രാ​യ ദേ​വ​ദാ​സ്ചി​ങ്ങോ​ലി, മ​ധു തൃ​പ്പെ​രു​ന്ത​റ, ഡോ. ​ആ​ർ. സു​ഭാ​ഷ്, ഓ​ണാ​ട്ടു​ക​ര ശ്രീ​ധ​ര​ക്കു​റു​പ്പ്, ഡോ. ​വി.​ബി. പ്ര​സാ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.