ന​ദി​യി​ൽ എ​ട്ട​ര​ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Sunday, February 16, 2020 10:57 PM IST
എ​ട​ത്വ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു ജ​ലാ​ശ​യ​ത്തി​ൽ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ത്വ, ത​ക​ഴി എ​ന്നി​വ​ട​ങ്ങ​ളി​ലെ പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.
എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി ക​ട​വി​ലും ത​ക​ഴി പാ​ല​ത്തി​നു സ​മീ​പം ബോ​ട്ട് ജെ​ട്ടി ക​ട​വി​ലു​മാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച​ത്. കാ​ർ​പ്പ്, ആ​റ്റു കൊ​ഞ്ച് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 8.5 ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പു​ഴ​യി​ൽ വി​ട്ട​ത്. ഇ​തി​ൽ അ്ഞ്ചു​ല​ക്ഷം ആ​റ്റു കൊ​ഞ്ചും 3.5 ല​ക്ഷം ഫി​ഷ് സീ​ഡ്സു​മാ​ണു​ള്ള​ത്.
മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട​ത്വാ​യി​ൽ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി​യും ത​ക​ഴി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക് രാ​ജു​വും നി​ർ​വ​ഹി​ച്ചു. എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ, ത​ക​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ഷി​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​പ്ര​കാ​ശ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വാ​സു​ദേ​വ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ ​സു​ഹ​യ​ർ, ബി​ൽ​ബി മാ​ത്യൂ ക​ണ്ട​ത്തി​ൽ, മി​നി​മോ​ൾ കെ, ​സി.​ആ​ർ. രാ​ജി​മോ​ൾ, ശ്യാം​റോ​യ്, ജ​സ്റ്റി​ൻ തോ​മ​സ്, ശ്രീ​കു​മാ​ർ, ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​റു സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫി​ഷ​റീ​സ് മു​ഖാ​ന്ത​രം ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 20 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. പൊ​തു ജ​ലാ​ശ​യ​ങ്ങ​ളി​ൽ മ​ത്സ്യ​സ​ന്പ​ത്തു വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.