വീ​ട് ഒ​രു​ക്കി​യ ഗ്രാ​മ​സേ​വ​ക​ർ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക പ്ര​ത്യേ​കം ഇ​രി​പ്പ​ടം
Sunday, February 16, 2020 10:54 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 278 ഓ​ളം ലൈ​ഫ് ഭ​വ​ന​ങ്ങ​ൾ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഗ്രാ​മ​വി​ക​സ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് ആ​ദ​ര​വാ​യി പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യം ഒ​രു​ക്കി ന​ൽ​കി. നി​ല​വി​ൽ 23 വാ​ർ​ഡി​ലും ചു​മ​ത​ല​യു​ള​ള മൂ​ന്ന് വി​ല്ലേ​ജ് എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് സ്വ​ന്ത​മാ​യി ഓ​ഫീ​സോ ഇ​രി​പ്പി​ട​മോ ഇ​ല്ലാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​മു​ള​ള ഇ​ടു​ങ്ങി​യ ക​ട​മു​റി​യാ​യി​രു​ന്നു കാ​ര്യാ​ല​യം. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ മി​ക​ച്ച നേ​ട്ട​ത്തി​നു​ള​ള പാ​രി​തോ​ഷി​ക​മാ​യി പ​ഞ്ചാ​യ​ത്ത് ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക ഓ​ഫീ​സ് സം​വി​ധാ​നം ഒ​രു​ക്കി ന​ൽ​കി​യ​ത്. ആ​റു​മാ​സം മു​ന്പാ​ണ് ഇ​വി​ടം ഐ​എ​സ്ഒ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ച​ത്.
ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​മ​ധു ഗ്രാ​മ​വി​ക​സ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള​ള കാ​ര്യാ​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ് ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ രേ​ഷ്മ രം​ഗ​നാ​ഥ്, ര​മാ​മ​ദ​ന​ൻ, സു​ധ​ർ​മ സ​ന്തോ​ഷ്, ബി​നി​ത മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സ​ന​ൽ​നാ​ഥ്, സാ​നു സു​ധീ​ന്ദ്ര​ൻ, ര​മേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഞ്ഞി​ക്കു​ഴി ബി​ഡി​ഒ കെ.​എ തോ​മ​സ് സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​സി സേ​വ്യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.