ര​ക്ഷാഉ​പ​ക​ര​ണ​ങ്ങളി​ല്ലാ​തെ കോ​സ്റ്റ​ൽ സേ​ന
Sunday, February 16, 2020 10:54 PM IST
ആ​ല​പ്പു​ഴ: തീ​ര​സു​ര​ക്ഷ​യ്ക്കും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യി വ​ന്ന കോ​സ്റ്റ​ൽ പോ​ലീ​സ് സേ​ന ദു​രി​ത​ത്തി​ൽ. ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ല​ഭി​ക്കാ​തെ വേ​ണ്ട​ത്ര ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ് കോ​സ്റ്റ​ൽ സേ​ന. ദു​ര​ന്തം വ​രു​ന്പോ​ഴും മാ​ന​ത്ത് കാ​റു​നോ​ക്കാ​നും ക​ട​ലി​ലെ തി​ര​യെ​ണ്ണാ​നും മാ​ത്ര​മാ​ണ് ഇ​വ​രു​ടെ വി​ധി​യെ​ന്ന് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം്.
ക​ഴി​ഞ്ഞ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പൂ​ർ​ണ സേ​വ​നം കോ​സ്റ്റ​ൽ സേ​ന​യി​ൽ നി​ന്നു ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴും തോ​ട്ട​പ്പ​ള്ളി​യി​ലെ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ബോ​ട്ടും പൂ​ർ​ണ സ​ജ്ജ​മ​ല്ല. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന​ത്തെ തീ​ര​ത്ത് 14 കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി​യ​ത്. 2012-ൽ ​സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ട്ടും പി​ന്നീ​ട് ആ​റും സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ട് ഇ​ന്‍റ​ർ​സെ​പ്റ്റ​ർ​ബോ​ട്ടു​ക​ൾ വീ​തം അ​നു​വ​ദി​ച്ചു. പു​തി​യ ആ​റു​സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ബോ​ട്ടു​ക​ൾ അ​നു​വ​ദി​ച്ചി​ല്ല. പ​ക​രം നി​ല​വി​ലെ സ്റ്റേ​ഷ​നു​ക​ളി​ലെ ബോ​ട്ടു​ക​ൾ ന​ൽ​കു​ക​യാ​ണ് ചെ​യ്ത​ത്.
തീ​ര​സു​ര​ക്ഷ​യ്ക്കും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്തെ ഒ​ന്പ​തു തീ​ര​ജി​ല്ല​ക​ളി​ലും കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഉ​ണ്ട്. ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നേ​ക്കാ​ൾ അം​ഗ​ബ​ലം കോ​സ്റ്റ​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ണ്ട്. സി​ഐ-​ഒ​ന്ന്, എ​സ്ഐ, എ​എ​സ്ഐ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, ഡ്രൈ​വ​ർ ര​ണ്ട്, ഇ​തി​ന് പു​റ​മേ മ​റൈ​ൻ ഹോം​ഗാ​ർ​ഡ് ഉ​ൾ​പ്പ​ടെ 55ൽ ​അ​ധി​കം ജീ​വ​ന​ക്കാ​ർ ഒ​രോ സ്റ്റേ​ഷ​നി​ലു​മു​ണ്ട്.
സം​സ്ഥാ​ന​ത്ത് ഉ​ള്ള 24 ഇ​ന്‍റ​ർ​സെ​പ്റ്റ​ർ ബോ​ട്ടു​ക​ളി​ൽ 15എ​ണ്ണ​വും ക​ട്ട​പ്പുറ​ത്താ​ണ്. ശേ​ഷി​ച്ച ഒ​ന്പ​തെ​ണ്ണം ക​ട​ൽ​ക്ഷോ​ഭ​ത്തെ അ​തി​ജീ​വി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി യ​ഥാ​സ​മ​യം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​ത്. 12ട​ണ്‍ ബോ​ട്ടി​ന് 2.75 കോ​ടി​യും അ​ഞ്ചു​ട​ണ്‍ ബോ​ട്ടി​ന് 2.5 കോ​ടി​രൂ​പ​യു​മാ​ണ് വി​ല. ഗോ​വ ഷി​പ്പ്യാ​ർ​ഡി​ലാ​ണ് ബോ​ട്ടു​ക​ൾ ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ നി​ർ​മി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്ക​ണ​മെ​ന്നും ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​തു​മാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. നാ​വി​ക സേ​നാം​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള നാ​വി​ക പ​രി​ശീ​ല​ന​വും ന​ല്ക​ണം. കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ ഒ​രു​മാ​സ​ത്തെ പ​രി​ശീ​ല​നം അ​പ​ര്യാ​പ്ത​മെ​ന്നാ​ണ് നി​ഗ​മ​നം. ക​ട​ലു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ കോ​സ്റ്റ​ൽ പോ​ലീ​സി​ൽ നി​യ​മി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​വും ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്നു.