അ​ധി​കാ​രം എ​ന്നും ഉ​ണ്ടാ​കു​മെ​ന്ന് മോ​ദി സ​ർ​ക്കാ​ർ ക​രു​തേ​ണ്ടെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി
Sunday, February 16, 2020 10:54 PM IST
മ​ങ്കൊ​മ്പ് : ഇ​ന്നു കി​ട്ടി​യി​രി​ക്കു​ന്ന അ​ധി​കാ​രം എ​ന്നു​മു​ണ്ടാ​കു​മെ​ന്ന് മോ​ദി സ​ർ​ക്കാ​ർ ക​രു​തേ​ണ്ടെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യു​ടെ കു​ട്ട​നാ​ട്ടി​ലെ ര​ണ്ടാം ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​രി​പ​ക്ഷ​വും, അ​ധി​കാ​ര​വു​മു​ണ്ടെ​ന്നു ക​രു​തി ഞ​ങ്ങ​ൾ എ​ന്തും ചെ​യ്യു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് മോ​ദി​യും, അ​മി​ത് ഷാ​യും മു​ന്നോ​ട്ടു പോ​കു​ന്ന​ത്. ജ​ന​ങ്ങ​ൾ ത​ന്ന അ​ധി​കാ​രം ജ​ന​ങ്ങ​ൾ​ക്കു ത​ന്നെ തി​രി​ച്ചെ​ടു​ക്കാ​നു​മ​റി​യാം.
ന​രേ​ന്ദ്ര​മോ​ദി​ക്കു ചേ​രു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. എ​തി​ർ​ക്കു​ന്ന​വ​നെ വ​ക​വ​രു​ത്തു​ക എ​ന്ന ന​യ​മാ​ണ് പി​ണ​റാ​യി​യും പാ​ർ​ട്ടി​യും കേ​ര​ള​ത്തി​ൽ ചെ​യ്യു​ന്ന​ത്. പാ​ർ​ട്ടി​യു​മാ​യി തെ​റ്റി​യാ​ൽ അ​വ​നെ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. പാ​ർ​ട്ടി ന​ട​ത്തി​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ൻ കോ​ടി​ക​ൾ മു​ട​ക്കി ഡ​ൽ​ഹി​യി​ൽ നി​ന്നും വ​ക്കീ​ല​ൻ​മാ​രെ കൊ​ണ്ടു​വ​രി​ക​യാ​ണ്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യം മ​റ​ച്ചു​വ​യ​ക്കാ​നാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്.
ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, എ.​എ. ഷു​ക്കൂ​ർ, സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, എം. ​മു​ര​ളി, എ​സ്. ശ​ര​ത്, എം.​എ​ൻ. ച​ന്ദ്ര പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു