അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​ന്‍ മു​ങ്ങി മ​രി​ച്ചു
Sunday, February 16, 2020 10:54 PM IST
മാ​വേ​ലി​ക്ക​ര: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​ന്‍ മു​ങ്ങി​മ​രി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ തൃ​പ്പൂ​ണി​ത്ത​റ, ക​രി​ങ്ങാ​ച്ചി​റ ഗാ​യ​ത്രി​യി​ല്‍ രാ​ജ്കു​മാ​ർ(50) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്. കു​ടും​ബ വീ​ടാ​യ ത​ഴ​ക്ക​ര ഇ​ള​മ്പാ​ശേ​രി​ല്‍ വീ​ട്ടി​ല്‍ വെ​ള്ളാ​ള സ​മു​ദാ​യ​ത്തി​ന്‍റെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം.
ഇ​തി​നി​ടെ അ​യ​ല്‍​വാ​സി​യും ഓ​ട്ടോ​ഡ്രൈ​വ​റു​മാ​യ മ​ധു​വി​നൊ​പ്പം വ​ഴു​വാ​ടി ക​ട​വി​ല്‍ കു​ളി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കു​ളി​ക്കാ​നാ​യി ആ​റ്റി​ലേ​ക്ക് ചാ​ടി​യ​പ്പോ​ള്‍ ചെ​ളി​യി​ല്‍ പു​ത​ഞ്ഞു​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വൈ​കു​ന്നേ​രം 6.30 ഓ​ടെ ആ​റ്റി​ലേ​ക്ക് കു​ളി​ക്കാ​നാ​യി ചാ​ടി​യി​ട​ത്തു നി​ന്ന് ത​ന്നെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ത​ഴ​ക്ക​ര ഇ​ള​മ്പാ​ശേ​രി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​രാ​യ പി.​റ്റി.​സ​ദാ​ശി​വ​ന്‍​പി​ള്ള - ത​ങ്ക​മ​ണി​യ​മ്മാ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.
ഷീ​ന​യാ​ണ് ഭാ​ര്യ, മ​ക​ള്‍: ഗാ​യ​ത്രി (എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ത്ഥി ഉ​ക്രൈ​ൻ). സം​സ്‌​കാ​രം പി​ന്നീ​ട്.