കു​ട്ട​നാ​ട് മി​നിസി​വി​ൽസ്റ്റേ​ഷ​നി​ൽ എ​ടി​എം കൗ​ണ്ട​ർ നി​ർ​മി​ക്കാ​ൻ ക​ള​ക‌‌്ട​റു​ടെ നി​ർ​ദേ​ശം; അ​ദാ​ല​ത്തി​ൽ 320 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
Saturday, February 15, 2020 10:35 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ടി​എം കൗ​ണ്ട​ർ നി​ർ​മി​ക്കാ​ൻ ക​ള​ക്‌​ട​റു​ടെ നി​ർ​ദേ​ശം. കു​ട്ട​നാ​ട്ടി​ൽ ന​ട​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ ച​ന്പ​ക്കു​ളം വാ​രി​ക്കാ​ട് ജോ​പ്പ​ൻ ജോ​യി ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. കു​ട്ട​നാ​ട് താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് ദി​വ​സ​വും ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ എ​ത്തു​ന്ന മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ വി​വി​ധ അ​സൗ​ക​ര്യ​ങ്ങ​ൾ കാ​ണി​ച്ച് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ലീ​ഡ് ബാ​ങ്കി​നോ​ടാ​ണ് എ​ടി​എം നി​ർ​മി​ക്കാ​ൻ ക​ള​ക്‌​ട​ർ എം. ​അ​ഞ്ജ​ന നി​ർ​ദേ​ശി​ച്ച​ത്.

ത​ക​ഴി വി​ല്ലേ​ജ് ചെ​ക്കി​ടി​ക്കാ​ട് മു​റി​യി​ൽ കെ.​വി. ഗോ​പി​യ​മ്മ​യു​ടെ മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പ​ഞ്ചാ​യ​ത്തി​ൽ ന​ൽ​കി മൂ​ന്നു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ക​ള​ക്‌​ട​ർ മ​ര​ണം ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​പാ​ൽ മു​ഖേ​ന പ​രാ​തി​ക്കാ​ര​നു എ​ത്തി​ച്ചു ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തി​നോ​ടു നി​ർ​ദേ​ശി​ച്ചു.

പ​ള്ളി​ക്കൂ​ട്ടു​മ്മ നീ​ലം​പേ​രൂ​ർ റോ​ഡു​ക​ളി​ലെ വ​ശ​ങ്ങ​ളി​ലു​ള്ള എ​ർ​ത്തു വ​ർ​ക്കു​ക​ൾ ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ ല​ഭി​ച്ചു. പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ന​ന്നാ​ക്കി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കി.

സ്വ​ന്ത​മാ​യി വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​ട്ടും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ത​ള്ളി​പ്പോ​യ​വ​രും ക​ള​ക്ട​ർ​ക്കു മു​ന്നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളെ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​ള​ക്ട​ർ​ക്കു മു​ന്പി​ലെ​ത്തി​യ​ത്. അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നാ​യി വി​വി​ധ കൗ​ണ്ട​റു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, താ​ലൂ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച 350 പ​രാ​തി​ക​ളി​ൽ 320 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. 30 പ​രാ​തി​ക​ൾ അ​പേ​ക്ഷ​ക​ർ എ​ത്താ​ത്ത​തി​നാ​ൽ മാ​റ്റി​വ​ച്ചു. കു​ട്ട​നാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ താ​ലൂ​ക്ക് പ​രി​ധി​യി​ൽ നി​ന്നു​ള്ള പ​രാ​തി​ക​ളെ​ല്ലാം ക​ള​ക്‌​ട​ർ നേ​രി​ട്ട് പ​രി​ഗ​ണി​ച്ചു. റ​വ​ന്യൂ-​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ലൈ​ഫ് മി​ഷ​ൻ, കൃ​ഷി വ​കു​പ്പ്, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ക​ള​ക്‌​ട​ർ​ക്കു ല​ഭി​ച്ച​ത്.

വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ക്കി​യു​ള്ള 30 പ​രാ​തി​ക​ൾ സ​മ​യ പ​രി​ധി നി​ശ്ച​യി​ച്ച് അ​താ​തു വ​കു​പ്പു​ക​ൾ​ക്കു കൈ​മാ​റി. ഇ​ത് അ​താ​തു വ​കു​പ്പു​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം ക​ള​ക്‌​ട​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. എ​ഡി​എം വി. ​ഹ​രി​കു​മാ​ർ, ആ​ർ​ഡി​ഒ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ ടി.​ജെ. വി​ജ​യ​സേ​ന​ൻ, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ ര​വീ​ന്ദ്ര​നാ​ഥ പ​ണി​ക്ക​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.