ലി​റ്റി​ൽ കൈ​റ്റ്സ് ജി​ല്ലാ​ക്യാ​ന്പി​നു തു​ട​ക്കം
Saturday, February 15, 2020 10:35 PM IST
ആ​ല​പ്പു​ഴ: നൂ​ത​ന സാ​ങ്കേ​തി​ക​സം​വി​ധാ​ന​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക്സ്, ഹോം ​ഓ​ട്ടോ​മേ​ഷ​ൻ, ത്രി​ഡി കാ​ര​ക്‌​ട​ർ മോ​ഡ​ലിം​ഗ് എ​ന്നി​വ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കൈ​റ്റ്സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​ന്പി​നു തു​ട​ക്ക​മാ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 80 പേ​രാ​ണ് ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ജ്യൂ​ക്കേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് സ​ങ്കേ​തം, സ്വ​ത​ന്ത്ര ത്രി​ഡി ഗ്രാ​ഫി​ക്സ് സോ​ഫ്റ്റ് വെ​യ​റാ​യ ബ്ലൈ​ൻ​ഡ​ർ, പൈ​ത്ത​ണ്‍​പ്രോ​ഗ്രാ​മിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ക്യാ​ന്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടാം​ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ 11 മു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ​ക്കും കു​ട്ടി​ക​ളോ​ടു സം​വ​ദി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ക്യാ​ന്പി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സം​സ്ഥാ​ന ക്യാ​ന്പ് പി​ന്നീ​ട് ന​ട​ക്കും.